Wednesday, December 25, 2024

Top 5 This Week

Related Posts

മണിപ്പൂർ കലാപത്തിൽ പ്രതിഷേധവുമായി കത്തോലിക്ക സഭ തെരുവിലിറങ്ങി

മണിപ്പൂർ കലാപത്തിൽ പ്രതിഷേധവുമായി കത്തോലിക്ക സഭ തെരുവിലിറങ്ങി മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നു കാഞ്ഞിരപ്പള്ളി; രൂപതഅധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുളള പ്രത്യയശാസ്ത്രം വളർന്നുവരുന്നതിൽ ആശങ്കയും, കേന്ദ്ര സർ്ക്കാരിന്റെ നിസംഗതയിൽ വേദനയും പ്രകടിപ്പിച്ചു. പൊടിമറ്റം സെന്റ് മേരിസ് പളളിയിൽ പ്രസംഗിക്കുകയായിരുന്നു. മാർ പുളിക്കൻ.

ഞായറാഴ്ച തൃശൂർ രൂപയുടെ നേതൃത്വത്തിൽ ഇ.എം.എസ് സ്‌ക്വയറിൽ പ്രതിഷേധ സമ്മേളനം നടത്തി. സി.ബി.സി.ഐ. പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ മനുഷ്യചങ്ങല തീർത്തു.
കലാപം തുടങ്ങിയിട്ട് തിങ്കളാഴ്ച രണ്ടുമാസം തികയും. ഇപ്പോഴും സമാധാനം പുനസ്ഥാപക്കാനാവാതെ കലാപം രൂക്ഷമാവുകയും ഇടതുപക്ഷവും, കോൺഗ്രസ്സും മുസ്ലിം ലീഗ് വരെ തെരുവിൽ പ്രതിഷേധവുമായ ഇറങ്ങിയെങ്കിലും കത്തോലിക്ക സഭാ നേതൃത്വം മൗനം പാലിച്ചത് വിശ്വാസികളുടെ ഇടയിലും ഭി്ന്നതക്കിയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles