Tuesday, December 24, 2024

Top 5 This Week

Related Posts

കേരളത്തിനു മുകളിൽ ചക്രവാതച്ചുഴി ; ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടി,മഴക്കെടുതിയിൽ മരണം നാലായി

മലങ്കര ഡാമിലെ നാല് ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇടുക്കി, കോഴിക്കോട്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ തീവ്രമഴയ്ക്കും സാധ്യതയുണ്ട്. ഏഴുജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കൻകേരളത്തിന് മുകളിൽ ചക്രവാതച്ചുഴി രൂപമെടുത്തിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. 2.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ കേരള തീരത്തു നിന്ന് മീൻപിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പ്.

ഇടുക്കി പൂച്ചപ്രയിലാണ് ഉരുൾപ്പൊട്ടി.ആളപായം ഇല്ല. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ മൂലമറ്റത്തിനും കുളമാവിനുമിടയിലെ കരിപ്പലങ്ങാട് വാഹനത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. വൈകിട്ട് 5.30നാണ് സംഭവം. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു. സമീപത്തെ വീടിനു മുകളിലേക്കും മണ്ണിടിഞ്ഞു വീണു. കൂടാതെ മൂലമറ്റത്തെ താഴ്വാരം കോളനിയിൽ വെള്ളം കയറി. നിലവിൽ തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലങ്കര ഡാമിലെ നാല് ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ജില്ലാ കലക്ടർ രാത്രി യാത്ര നിരോധിച്ചു. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്ത് നിന്നും ലക്ഷദ്വീപ് തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയിൽ നാല് പേർ മരിച്ചു. മലപ്പുറം ചേലേമ്പ്രയിൽ 11കാരൻ പുഴയിൽ മുങ്ങിമരിച്ചു. പാറയിൽ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫാദിലാണ് പുല്ലിപ്പുഴയിൽ മരിച്ചത്.

കൊല്ലം പത്തനാപുരത്ത് ആറ്റിൽ വീണ് കമുകുംചേരി സ്വദേശി വൽസലയാണ് മരിച്ചത്. കാസർകോട് ചെറുവത്തുരിൽ കാറ്റിലും മഴയിലും തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മാച്ചിക്കാട് ജനാർദനന്റെ ഭാര്യ പയനി ശകുന്തളയാണ് മരിച്ചത്. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം കാണാതായ പുരുഷോത്തമന്റെ മൃതദേഹം എ.സി കനാലിൽ നിന്നും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles