Monday, January 27, 2025

Top 5 This Week

Related Posts

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് നവംബർ 20ന് നടക്കും. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. 23 നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈമാസം 22ന് പുറത്തിറക്കും. 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 30 ന് നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നവംബർ നാല് വരെ പത്രിക പിൻവലിക്കാവുന്നതാണ്. വാശിയേറിയ തിരഞ്ഞെടുപ്പിനാണ് മഹാരാഷ്ട്രയിൽ കളമൊരുങ്ങുന്നത്.

ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാംഘട്ടം നവംബർ 20 നും നടക്കും. വോട്ടെണ്ണൽ നവംബർ 23 നാണ്. ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രികകൾ ഒക്ടോബർ 25 വരെ സമർപ്പിക്കാം. 28ന് സൂക്ഷ്മ പരിശോധന നടക്കും. 30 വരെ പത്രിക പിൻവലിക്കാം.
രണ്ടാം ഘട്ടത്തിൽ ഒക്ടോബർ 29 വരെ പത്രിക സമർപ്പിക്കാം. 30ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ ഒന്നുവരെ പത്രിക പിൻവലിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles