Tuesday, December 31, 2024

Top 5 This Week

Related Posts

ആദിവാസി യൂവാവിന്റെ മുഖത്തേക്കു മൂത്രം ഒഴിച്ച ബിജെപി നേതാവ് പിടിയിൽ

രാജ്യത്തെ മനസ്സാക്ഷിയെ നടുക്കിയ മധ്യപ്രദേശിലെ സിദ്ധിയിൽ ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി സിദ്ധി എംഎൽഎ കേഥാർനാഖ് ശുക്ലയുടെ അടുത്ത അനുയായി പർവേഷ് ശുക്ലയെയാണ് പ്രതിഷേധം ശക്തമായതോടെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കെട്ടിടത്തിന് മുന്നിലിരിക്കുന്ന ആദിവാസി യുവാവിന്റെ തലയിലേക്കും മുഖത്തേക്കും പർവേഷ് മൂത്രമൊഴിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്ന്നതോടെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയർന്നത്. ഐപിസി വകുപ്പ് 294, 504, എസ്സി/എസ്ടി ആക്ടിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്
മുഖ്യമന്ത്രിക്ക് അൽപ്പമെങ്കിലും നാണവും മനുഷ്യത്വവും ബാക്കിയുണ്ടെങ്കിൽ പാവങ്ങൾക്ക് മേൽ കയറ്റുന്ന ബുൾഡോസർ ബിജെപിക്കാരനെതിരേയും പ്രയോഗിക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി വി പറഞ്ഞിരുന്നു.
ഇതിനിടെ 100 രൂപയുടെ സ്റ്റാമ്പ് പേപ്പറുകളിൽ ഇരയായ യുവാവിനെയും പിതാവിനെയുംകൊണ്ട് പരാതിയില്ലെ്ന്നു ഭീഷണിപ്പെടുത്തി ഒപ്പിടിവിച്ചുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. വീഡിയോ വ്യാജമാണ് എന്നും ഭാവിയിൽ പരാതികൾ നൽകില്ല എന്നുമാണ് സത്യവാങ്മൂലം വാങ്ങിയിരിക്കുന്നത്. പുകവലിക്കുന്നതോടൊപ്പമാണ് ആദിവാസി യൂവാവിന്റെ ശരീരത്തിലേക്കു തലയിലും, മുഖത്തേക്കും മൂത്രം ഒഴിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles