പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ഫോട്ടോ ഗ്രാഫർ എ.വി മുകേഷ് (34) കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ചാണ് ദാരുണ സംഭവം. പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശത്ത്് കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനെത്തിയതായിരുന്നു എം.വി. മുകേഷ്. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദീർഘകാലം മാത്യഭൂമി ഡൽഹി ബ്യൂറോയിലായിരുന്നു ജോലി. കഴിഞ്ഞ ഒരു വർഷമായി പാലക്കാട് ബ്യൂറോയിലേക്ക് എത്തിയത്. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.