Wednesday, December 25, 2024

Top 5 This Week

Related Posts

നാൻ തിരിപ്പിയടിച്ചാൽ ഉങ്കളാൽ താങ്കമുടിയാത്’; ബി.ജെ.പിക്ക് മുന്നിയിപ്പുമായി എം.കെ. സ്റ്റാലിൻ

മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത് ഡി.എം.കെ അതീവ ഗൗരവമായാണ് ഡി.എം.കെ. കാണുന്നതെന്നു വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്്റ്റാലിൻ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സെന്തിൽ ബാലാജിയുടെ അറസ്റ്റിനെ വിമർശിച്ച്് ഞങ്ങൾ തിരിച്ചടിച്ചാൽ ബി.ജെ.പിക്ക് താങ്ങാനാവില്ലെന്നു കരുണാനിധിയുടെ വാക്കുകൾ ഓർമിച്ച്് സ്റ്റാലിൻ പറഞ്ഞു. ഇത് ഭീഷണിയല്ല, ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഇഡി മുഖേനയാണ് ബിജെപി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. നേർക്കുനേർ നിന്ന് രാഷ്ട്രീയം പറയാൻ ഡി.എം.കെ തയാറാണ്.
തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥലങ്ങളിൽ ഏജൻസികളെ ഉപയോഗിക്കലാണ് ബി.ജെ.പിയുടെ രീതിയെന്ന് സ്റ്റാലിൻ പറഞ്ഞു. അവർക്കറിയാവുന്ന ഒരേയൊരു രീതിയും അതാണ്. ജനങ്ങൾ ബി.ജെ.പിയെ വിശ്വസിക്കുന്നില്ല. അപ്പോൾ ബി.ജെ.പി വളഞ്ഞ വഴി സ്വീകരിക്കുകയാണ്. ശിവസേനയേയും, മമതയേയും. ഡി.കെ ശിവകുമാറിനെയും ആർ.ജെ.ഡിയേയും എല്ലാം ഈ നിലക്കാണ് കൈകാര്യം ചെയ്തതെന്നും സ്റ്റാലിൻ പറഞ്ഞു.

സെന്തിൽ ബാലാജിയോട് ഇഡി അപമര്യാദയായി പെരുമാറിയ കാര്യം എല്ലാവർക്കും അറിയാം. രാഷ്ട്രീയമായ പകയാണ് ഇതിന് പിന്നിലുള്ളത്. പത്ത് വർഷം മുമ്പുള്ള കേസ് വീണ്ടും കുത്തിപ്പൊക്കി അദ്ദേഹത്തെ തടവിലാക്കി മാനസിക സമ്മർദത്തിലാക്കുകയാണ്. ഇഡിയുടെ ഇത്തരം ക്രൂരമായ പ്രവർത്തനം മൂലം ശരീരികവും മാനസികവുമായി തകർന്ന സെന്തിലിന്റെ ജീവനു പോലും ഭീഷണി നേരിടുകയാണ്. പരാതിയുടെ അടിസ്ഥാനത്തിലോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അന്വേഷണം നടത്തിയാൽ തെറ്റില്ല. അന്വേഷണത്തിൽ നിന്ന ഒളിച്ചോടാൻ സെന്തിൽ ബാലാജി ഒരു സാധാരണക്കാരനല്ല. അഞ്ച് തവണ എംഎൽഎ പദവി വഹിച്ചയാളാണ്. അത്തരത്തിൽ മുതിർന്ന സ്ഥാനത്തു നിന്നിരുന്ന ഒരു വ്യക്തിയെ ഭീകരവാദിയെപ്പോലെ തടവിലാക്കി അന്വേഷണം നടത്തേണ്ട ആവശ്യകത എന്താണ്? കേസുമായി ബന്ധപ്പെട്ട് എല്ലാ വിശദീകരണവും നൽകാൻ തയാറാണെന്ന് സെന്തിൽ ഇഡി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതാണ്. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ ഒരാളെയും കാണാൻ അനുവദിക്കാതെ 18 മണിക്കൂറാണ് അദ്ദേഹത്തെ ഇഡി തടവിൽ വച്ചത്.
അണ്ണാ ഡി.എം.കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. അവർക്കൊപ്പം ചേർന്നതോടെ എല്ലാ നടപടികളും നിർത്തിവെച്ചു. എന്നാൽ തങ്ങൾ അതുപോലെ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. ഡി.എം.കെ അങ്ങനെയൊരു കക്ഷിയല്ലെന്ന് ഓർത്തോളൂ. അടിച്ച പന്ത് തിരികെ വന്ന് നെറ്റിയിൽ കൊള്ളും. സ്റ്റാലിൻ പറഞ്ഞു.
.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles