Monday, January 27, 2025

Top 5 This Week

Related Posts

സിനിമ, ബിസിനസ്സ് സ്റ്റാറുകൾ ഒരേ കാറിൽ ; വൈറലായി ചിത്രം

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയുടെ വീട്ടിൽ സൂപ്പർ സ്്റ്റാർ രജനീകാന്ത്്് എത്തിയത് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനികാന്ത് അതിഥിയായെത്തിയത്.

ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബൽ ഹെഡ് ക്വാർട്ടേഴ്‌സിലെത്തിയ രജനീകാന്തിനെ അവിടെ നിന്നും റോൾസ് റോയ്‌സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്.
രജനിയുടെയും യൂസഫലിയുടേയും കാർ യാത്രയുടെ വിഡിയോയും ചിത്രവുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രജനികാന്തിനെ അരികിലിരുത്തി റോൾസ് റോയ്‌സ് കാർ ഡ്രൈവ് ചെയ്യുന്ന യൂസഫലിയാണ് വീഡിയോയിലുള്ളത്. യാത്രയി്ൽ ഇരുവരും വിശേഷങ്ങൾ പങ്കിട്ട് ചിരിക്കുന്നതും ആരാധകരുടെ മനം കവരുന്നുവെന്നാണ് കമന്റ്.യൂസഫലിയുടെ വീട്ടിൽ ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles