Thursday, December 26, 2024

Top 5 This Week

Related Posts

പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കും : രാഹുൽ ഗാന്ധി

ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ മഹാ ലക്ഷ്മി പദ്ധതി പ്രകാരം ഓരോ കുടുംബത്തിലെയും പാവപ്പെട്ട സ്്ത്രീകളുടെ പേരില്‍ 8500 രൂപ വീതം പ്രതിമാസം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

‘ഇന്ത്യയിലെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് കോടി രൂപ നിക്ഷേപിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ടവരുടെ പട്ടിക തയ്യാറാക്കും. രാജ്യത്തെ ജനങ്ങള്‍… ഓരോ പാവപ്പെട്ട കുടുംബത്തില്‍ നിന്നും ഒരു സ്ത്രീയുടെ പേര് തിരഞ്ഞെടുക്കും… ജൂലൈ അഞ്ചിന് രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 8500 രൂപ വരും… ജൂലൈ മുതല്‍ ഇത് തുടരും ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെ, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, അങ്ങനെ ‘ഖാത-ഖാത്, ഖാത-ഖാത്, ഖാത-ഖത് ആന്ദര്‍’…’ രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി ഇത്തവണ പ്രധാനമന്ത്രിയാകില്ലെന്നും അജയ് റായിയെ വിജയിപ്പിക്കണമെന്നും രാഹുല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വാരണാസി സേവാപൂരിയില്‍ ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. എസ്പി നേതാവ് അഖിലേഷ് യാദവും പരിപാടിയില്‍ സംബന്ധിച്ചു.
വാരാണസിയില്‍ ഇന്ത്യ സഖ്യ സ്ഥാനാര്‍ഥി അജയ് റായ് വിജയിക്കുമെന്ന്് ആത്മ വിശ്വാസം പ്രകടിപ്പിച്ചു.ജനങ്ങളുടെ പിന്തുണ അതാണ് തെളിയിക്കുന്നതെന്ന്് അഖിലേഷ്് യാദവ് പറഞ്ഞു വാരാണസിയെ ജാപ്പനീസ് നഗരമായ ക്യോട്ടോ പോലെയാക്കുമെന്ന മോദിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് അഖിലേഷ് യാദവ് . സംസ്ഥാനത്തെ മറ്റെല്ലാ സീറ്റിലും ഇന്ത്യ സഖ്യം ജയിക്കുമ്പോള്‍ വാരണാസിയും ഒപ്പം നില്‍ക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.

നേരത്തെ ഡിയോറിയയിൽ നടന്ന യോഗത്തിൽ മോദിയുടെയും ബിജെപിയുടെയും ആത്യന്തിക ലക്ഷ്യം ബാബാ സാഹിബിന്റെ ഭരണഘടന ഇല്ലാതാക്കുകയും അധഃസ്ഥിതരുടെ അവകാശങ്ങളും സംവരണങ്ങളും തട്ടിയെടുക്കുകയുമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഒരു വശത്ത്, അന്ധമായ സ്വകാര്യവൽക്കരണം ആയുധമാക്കി സർക്കാർ ജോലികൾ ഇല്ലാതാക്കുന്നു, ഇത് പിൻവാതിലിലൂടെ സംവരണം അവസാനിപ്പിക്കാനുള്ള മാർഗമാണ്.മറുവശത്ത്, ഭീകരമായ അതിക്രമങ്ങൾ നേരിടുന്ന ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും നീതിക്കുവേണ്ടി കൊതിക്കുന്നു.

അതിനാൽ, ഈ ചരിത്ര തെരഞ്ഞെടുപ്പിൽ നിങ്ങൾ ഇന്ത്യൻ സഖ്യത്തിന് നൽകുന്ന ഓരോ വോട്ടും എംപിമാരെ തെരഞ്ഞെടുക്കുക മാത്രമല്ല ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുകയും ചെയ്യും.
ഭരണഘടന – ദരിദ്രരുടെയും ദരിദ്രരുടെയും ആത്മാഭിമാനത്തിന്റെ സംരക്ഷകനാണ്, കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ ലോകത്തെ ഒരു ശക്തിക്കും അതിനെ നശിപ്പിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles