Wednesday, January 29, 2025

Top 5 This Week

Related Posts

അനാഥരായ വളർത്തുമൃഗങ്ങളും, ദുരന്ത ഭൂമിയിലെ നൊമ്പരക്കാഴ്ചയാണ്

റോഷ്‌നി ഫ്രാന്‍സീസ്

മേപ്പാടി: ഉരുൾപൊട്ടലിന്റെ ആഘാതവും നഷ്ടവും വിലയിരുത്തുന്നത് അത്ര എളുപ്പമല്ല. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് മുണ്ടക്കൈയും, ചൂരൽമലയും വിധേയമായിരിക്കുന്നത്.
ഇതുവരെയുള്ള കണക്കുപ്രകാരം 366 പേർ മരിക്കുകയും 200ലേറെ പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ അവിശേഷിക്കുന്ന മനുഷ്യരുടെ വേദന വാക്കുകൾകൊണ്ട് ബോധ്യപ്പെടുത്താവുന്നതല്ല.

ദുരന്ത ഭൂമിയിലെ മറ്റൊരു നൊമ്പക്കാഴ്ചയാണ് വളർത്തുമൃഗങ്ങളുടെ നഷ്ടം. ഉടമകളോടൊപ്പം നൂറുകണക്കിനു മൃഗങ്ങളാണ് മൺമറഞ്ഞത്. അവശേഷിച്ച മൃഗങ്ങൾ സംരക്ഷിക്കാനാളില്ലാതെ കഴിഞ്ഞ അഞ്ച് ദിനവും പട്ടികിടന്നു. അയൽപക്കങ്ങൾ ശൂന്യമായപ്പോൾ ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് സ്വന്തം മൃഗങ്ങളെപോലും സംരക്ഷിക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. പശു,ആട്, പോത്ത്,കോഴി തുടങ്ങി പട്ടിയും, പൂച്ചയും വരെ ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞു. പക്ഷേ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വിലപിക്കുന്ന മനുഷ്യർക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.

അകിട് നിറഞ്ഞ് കറക്കാനാളില്ലാതെ അവശനിലയിൽ 4 പശുക്കളെ ശനിയാഴ്ച പുഞ്ചിരി മട്ടത്തു നിന്നും സന്നദ്ധ പ്രവർത്തകർ കണ്ടെത്തിയത്. ഇവയെ ഇന്ന് കൽപ്പറ്റ റാട്ടകൊല്ലിയിലെ മിൽമക്ക് കൈമാറി. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പലരും വീടുകൾ നിന്ന ഭാഗങ്ങളിൽ എത്തി വളർത്തു മൃഗങ്ങളെ കണ്ടെത്തുന്നുണ്ട്്്. രക്ഷപ്പെട്ട അയൽവാസികളും കഴിയും വിധം അനാഥമായ മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നുണ്ട്്.ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട വളർത്തുനായകൾ തങ്ങളുടെ യജമാനൻ മാരെ തേടി നടക്കുന്ന കാഴ്ചകളും പലരും പറയുന്നത്് കേട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles