Tuesday, December 24, 2024

Top 5 This Week

Related Posts

ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ക​പ്പ് ഷൂ​ട്ടി​ങ്: കു​വൈ​ത്തി​ന് മൂ​ന്ന് സ്വ​ർ​ണം

കു​വൈ​ത്ത് സി​റ്റി: ക​സ​ഖി​സ്താ​നി​ലെ അ​ൽ​മാ​റ്റി​യി​ൽ ന​ട​ന്ന 2024 ലെ ​ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ക​പ്പി​ൽ കു​വൈ​ത്ത് ഷൂ​ട്ടി​ങ് ടീം ​മൂ​ന്ന് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി. പു​രു​ഷ-​വ​നി​ത സിം​ഗ്ൾ, ടീം ​ട്രാ​പ് ഷൂ​ട്ടി​ങ് മ​ത്സ​ര​ങ്ങ​ളി​ലാ​ണ് നേ​ട്ടം. ചൈ​ന, ജ​പ്പാ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഉ​സ്ബ​കി​സ്താ​ൻ, ക​സാ​ഖി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ മു​ൻ​നി​ര മ​ത്സ​രാ​ർ​ഥി​ക​ൾ ചാാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു.

ടൂ​ർ​ണ​മെ​ന്റി​ൽ കു​വൈ​ത്ത് ടീം ​മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.കു​വൈ​ത്ത് ടീ​മി​ന്റെ പ്ര​ക​ട​ന​ത്തെ കു​വൈ​ത്ത് ഷൂ​ട്ടി​ങ് സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ (കെ.​എ​സ്.​എ​സ്.​എ​ഫ്) ചെ​യ​ർ​മാ​നും ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ദു​വാ​യി​ജ് അ​ൽ ഒ​തൈ​ബി അ​ഭി​ന​ന്ദി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles