Home PRAVASI NEWS GULF ധ​ന​മ​ന്ത്രി ഐ.​എം.​എ​ഫ് മി​ഷ​ൻ മേ​ധാ​വി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

ധ​ന​മ​ന്ത്രി ഐ.​എം.​എ​ഫ് മി​ഷ​ൻ മേ​ധാ​വി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള നാണ​യ നി​ധി (ഐ.​എം.​എ​ഫ്) വ​ർ​ഷാ​വ​സാ​ന റി​പ്പോ​ർ​ട്ട് ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക- നി​ക്ഷേ​പ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ആ​ക്ടി​ങ് ഓ​യി​ൽ മ​ന്ത്രി​യു​മാ​യ നൂ​റ അ​ൽ ഫ​സ്സം ഐ.​എം.​എ​ഫ് മി​ഷ​ൻ മേ​ധാ​വി ഫ്രാ​ൻ​സി​സ്കോ പ​രോ​ഡി​യു​മാ​യി ച​ർ​ച്ച ചെ​യ്തു.

ധ​ന​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​സീ​ൽ അ​ൽ മു​നി​ഫി​യും ജ​ന​റ​ൽ ബ​ജ​റ്റ് അ​ഫ​യേ​ഴ്സ് സെ​ക്ട​ർ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി സാ​ദ് അ​ൽ അ​ല​ത്തി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ​യും എ​ണ്ണ ഇ​ത​ര വ​രു​മാ​നം വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്റെ​യും പ്രാ​ധാ​ന്യം സൂ​ചി​പ്പി​ച്ച മ​ന്ത്രി നൂ​റ അ​ൽ ഫ​സ്സം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും സ​മൃ​ദ്ധി​ക്കും വേ​ണ്ടി​യു​ള്ള കു​വൈ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യും വ്യ​ക്ത​മാ​ക്കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here