Friday, November 1, 2024

Top 5 This Week

Related Posts

കുവൈത്ത് ഫ്‌ലാറ്റിൽ തീപിടിത്തം; 41 മരണം; മരിച്ചവരിൽ അഞ്ചുപേർ മലയാളികൾ

കുവൈത്തിൽ മംഗെഫിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റിൽ തീപിടിത്തത്തിൽ 41 പേർ മരിച്ചതായി കുവൈത്ത് സ്റ്റേറ്റ് മീഡിയ. മരിച്ച അഞ്ചുപേർ മലയാളികളാണെന്നാണ് വിവരം. ഒരു തമിഴ്‌നാട്ടുകാരനും ഉത്തരേന്ത്യക്കാരനും മരിച്ചു സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോളും തുടർന്നുകൊണ്ടിരിക്കുകയാണ്. മലയാളി ഉടമയായ എൻ.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്‌ലാറ്റ്. പൊള്ളലേറ്റും ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരും, പുക ശ്വസിച്ചുമാണ് കൂടുതൽ പേർ മരിച്ചത്. മംഗെഫ് ബ്ലോക്ക് നാലിൽ എൻടിബിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പുലർച്ചെ നാലരയോടെ തീപിടിത്തമുണ്ടായത്. മലയാളികൾ ഉൾപ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്.

ആശുപത്രിയിലുള്ള ഏഴുപേരുടെ നില ഗുരുതരമാണ്. ഒട്ടേറെ മലയാളികൾ ജോലിചെയ്യുന്ന സ്ഥലത്താണ് ദാരുണമായ ദുരന്തം. നാല്, അഞ്ച് നിലകളിൽ താമസിച്ചവരാണ് ദുരന്തത്തിൽപ്പെട്ടിരിക്കുന്നത്. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യുന്നതിന് ഉത്തരവിട്ടു.
ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് അപകട സ്ഥലം സന്ദർശിച്ചു ഉദ്യോഗസ്ഥരുമായി നടപടികൾ ചർച്ച ചെയ്തു.

താഴത്തെ നിലയിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നത്. ഷോർട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക സൂചന. പരുക്കേറ്റവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീ പൂർണമായി നിയന്ത്രണവിധേയമാക്കി. മരിച്ച മലയാളികളുടെ കൃത്യവിവരം ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles