Monday, January 27, 2025

Top 5 This Week

Related Posts

കുവൈറ്റിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന പ്രവാസി 3 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

വഫ്ര: കുവൈറ്റിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മുറിയിലുണ്ടായിരുന്ന 4 പേരിൽ 3 ഇന്ത്യക്കാരാണ് ശ്വാസം മുട്ടി മരിച്ചത്. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വഫ്ര മേഖലയിലാണ് സംഭവം.

അപകടത്തിൽപ്പെട്ട നാലാമത്തെയാളായ തമിഴ്നാട് സ്വദേശി അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരാണ് ഇവർ. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു. വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ പുക മുറിയിൽ വ്യാപിച്ച് ശ്വാസംമുട്ടിയാണ് മരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles