ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമില രാജ്ഞിയും ചികിത്സയ്ക്കായി ബംഗളൂരുവിൽ. ഈ മാസം 27 ന് ബംഗളൂരുവിലെ സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിൽ (എസ്‌ഐഎച്ച്എച്ച്സി) ആണ് ചികിത്സയ്ക്ക് പ്രവേശിച്ചതെന്ന്് ുദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇരുടെയും സ്വകാര്യ യാത്രയായതിനാൽ വിവരം പരസ്യപ്പെടുത്തിയിരുന്നില്ല. ചാൾസ് രാജകുമാരൻ സിംഹാസനത്തിൽ കയറിയതിന് ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്.
കോമൺവെൽത്ത് ഗവൺമെന്റ് തലവന്മാരുടെ മീറ്റിംഗിൽ പങ്കെടുത്ത സമോവയിൽ നിന്ന് നേരിട്ട് ബംഗളൂരിൽ എത്തുകയായിരുന്നു.
കാൻസർ രോഗനിർണയത്തിന് ശേഷമുള്ള ചാൾസിന്റെ ആദ്യ യാത്രയായിരുന്നു. ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ എന്നിവ സംയോജിപ്പിച്ചുള്ള
എസ്‌ഐഎച്ച്എച്ച്സി ലോക പ്രശ്‌സ്തമാണ്. 2011-ൽ ഡോ. ഐസക് മത്തായിയും ഭാര്യയും ചേർന്ന് സ്ഥാപിച്ച സൗഖ്യയിൽ നോബൽ സമ്മാന ജേതാവായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, ഓസ്‌കാർ ജേതാവായ ഹോളിവുഡ് നടി എമ്മ തോംസൺ, ഡച്ചസ് ഓഫ് യോർക്ക് സാറാ ഫെർഗൂസൺ, മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും രാജകുടുംബങ്ങൾ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ചികിത്സ തേടിയിട്ടുണ്ട്.