Monday, January 27, 2025

Top 5 This Week

Related Posts

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം; പവന് 600 രൂപ ഉയർന്ന വില

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ. 60,200 രൂപയാണ് ഒരു പവന്‍ സ്വർണത്തിന്‍റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 7,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

പവന് 600 രൂപയുടെയും ഗ്രാമിന് 75 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യമായാണ് സ്വർണവില പവന് 60,000 രൂപ കടക്കുന്നത്. വാരത്തിന്‍റെ ആരംഭത്തിൽ പവന് 59,600 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഈ വില ചൊവ്വാഴ്ചയും തുടരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31നാണ് പവൻ വില 59,640 രൂപ എന്ന റെക്കോഡിൽ എത്തിയത്.

രാജ്യാന്തര തലത്തിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരുന്നതിൽ വഴിവെച്ചത്. ഡോളറിന്‍റെ ഉയർച്ചയും രൂപയുടെ തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരാൻ കാരണം. രാജ്യാന്തര തലത്തിലെ സംഘർഷങ്ങളും വില സ്വാധീനിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles