Thursday, December 26, 2024

Top 5 This Week

Related Posts

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി

ഹർജിക്കാരനു 50, 000 രൂപ പിഴയിട്ടു

മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി ദില്ലി ഹൈക്കോടതി തളളി. മുൻ ആംആദ്മിപാർട്ടി എംഎൽഎ സന്ദീപ് കുമാർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. അനാവശ്യമായ ഹർജി നൽകിയതിനു അൻപതിനായിരം രൂപ പിഴയും വിധിച്ചു. രാഷ്ട്രീയ തർക്കത്തിലേക്ക് കോടതിയെ വലിച്ചിഴയ്‌ക്കേണ്ടെന്നും രാഷ്ട്രീയ പ്രസംഗം നടത്തണമെങ്കിൽ റോഡിൽ പോയി നടത്തണമെന്നും കോടതി രൂക്ഷമായി വിമർശിച്ചു.

സുപ്രീംകോടതിയോ ഹൈക്കോടതിയോ മുഖ്യമന്ത്രിമാരെ നീക്കിയ വിധിയുണ്ടോ ന്നെ് ഹർജിക്കാരനോട് ചോദിച്ചു. ഗവർണർ ഇടപെടേണ്ട വിഷയമാണ്, കോടതി ഇടപെടേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി. . മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചുള്ള കേസ് പരിഗണിക്കുന്നത്. ഹർജിക്കാരന് ഭീമമായ തുക പിഴ ചുമത്തുകയാണ് വേണ്ടത്. തീരുമാനമെടുക്കേണ്ടത് കോടതിയല്ല, ഗവർണർ ആണ്. ഇവിടെ രാഷ്ട്രീയ പ്രസംഗം വേണ്ട. ഇനിയും വാദിച്ചാൽ പിഴത്തുക ഇനിയും കൂടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

അതേസമയം, മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ ഇഡി അറസ്റ്റുചെയ്തതെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്ന അഭിഭാഷകൻ മനുഅഅഭിഷേക് സിങ്വ്വിയുടെ ആവശ്യത്തോടെ പരിശോധിക്കാമെന്നാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി. ഹർജി പരിഗണിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. തിങ്കളാഴ്ച വരെ സുപ്രിം കോടതി അവധിയാണ്. തിങ്കളാഴ്ച കേസ് പരിഗണിക്കാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles