കർണാടകയിലെ സ്വകാര്യമേഖലയിൽ കന്നഡികർക്ക് തൊഴിൽ സംവരണമേർപ്പെടുത്തി സർക്കാർ ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നല്കി. ബില്ലിൽ 50 ശതമാനം മാനേജ്മെന്റ് തസ്തികകളിലേക്കും 75 ശതമാനം മാനേജ്മെന്റേതിര തസ്തികകളിലേക്കും കന്നഡിഗരെ നിയമനം ഉറപ്പാക്കുന്നതാണ് നിയമം. അനീതിയും വിവേചനവും കാണിക്കുന്ന ബില്ല്്, രാജ്യവ്യാപകമായി കടുത്ത പ്രതിഷേധത്തിനിടയാക്കുന്നതാണ്.
”സംസ്ഥാനത്തെ സ്വകാര്യ വ്യവസായങ്ങളിലും മറ്റ് സംഘടനകളിലും കന്നഡക്കാർക്ക് അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ 50 ശതമാനവും ഭരണേതര തസ്തികകളിൽ 75 ശതമാനവും സംവരണം ഏർപ്പെടുത്താനുള്ള ബില്ലിന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.” സിദ്ധരാമയ്യ എക്‌സിൽകുറിച്ചു.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കന്നഡ അനുകൂല സർക്കാരാണെന്നും കന്നഡിഗർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘കന്നഡിഗർക്ക് അവരുടെ നാട്ടിൽ ജോലി ഇല്ലാതിരിക്കരുതെന്നും സുഖകരമായ ജീവിതം നയിക്കാനുള്ള അവസരം നൽകണമെന്നും ആണ് സർക്കാറിന്റെ ആഗ്രഹം. ഞങ്ങളുടേത് കന്നഡ അനുകൂല സർക്കാരാണ്. കന്നഡിഗരുടെ ക്ഷേമം നോക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന,” സിദ്ധരാമയ്യ പറയുന്നു. സംവരണം പാലിച്ചില്ലെങ്കിൽ 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കുന്നതിനു വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യവസായികൾനിന്ന് അടക്കം ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്്്.
സാങ്കേതികവിദ്യയിൽ സംസ്ഥാനത്തിന്റെ മുൻനിര സ്ഥാനത്തെ നയം ബാധിക്കരുതെന്നും ഉയർന്ന വൈദഗ്ധ്യമുള്ള റിക്രൂട്ട്മെന്റിന് ഒഴിവാക്കണമെന്നു
ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷാ പ്രതികരിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
”ഒരു ടെക് ഹബ് എന്ന നിലയിൽ ഞങ്ങൾക്ക് വൈദഗ്ധ്യമുള്ള കഴിവുകൾ ആവശ്യമാണ്, തദ്ദേശവാസികൾക്ക് ജോലി നൽകുക എന്നതാണ് ലക്ഷ്യം, അതേസമയം ഈ നീക്കം സാങ്കേതികവിദ്യയിലെ ഞങ്ങളുടെ മുൻനിര സ്ഥാനത്തെ ബാധിക്കരുത്. ഉയർന്ന വൈദഗ്ധ്യമുള്ള റിക്രൂട്ട്മെന്റിനെ ഈ നയത്തിൽ നിന്ന് ഒഴിവാക്കുന്ന മുന്നറിയിപ്പുകൾ ഉണ്ടായിരിക്കണം,” സിദ്ധരാമയ്യയെയും ശിവകുമാറിനെയും സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെയെയും ടാഗ് ചെയ്തുകൊണ്ട്
മജുംദാർ ഷാ എക്‌സിൽ കുറിച്ചു.
പ്രമുഖ വ്യവസായി ടിവി മോഹൻദാസ് പൈ ഈ നീക്കത്തെ ചോദ്യം ചെയ്യുകയും തദ്ദേശവാസികൾക്ക് ക്വാട്ട നിർബന്ധമാക്കുന്നതിന് പകരം നൈപുണ്യ വികസനത്തിന് കൂടുതൽ പണം ചെലവഴിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
‘നിങ്ങൾക്ക് ജോലിക്കായി കന്നഡക്കാരെ പ്രോത്സാഹിപ്പിക്കണമെങ്കിൽ, ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ പണം ചെലവഴിക്കുക. അവർക്ക് പരിശീലനം നൽകുക. നൈപുണ്യ വികസനത്തിന് കൂടുതൽ പണം ചെലവഴിക്കുക. ഇന്റേൺഷിപ്പിന് കൂടുതൽ പണം ചെലവഴിക്കുക, അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകൾക്ക് കൂടുതൽ പണം ചെലവഴിക്കുക. അങ്ങനെ അവരെല്ലാം നൈപുണ്യമുള്ളവരാകുന്നു. ഇഷ്ടമല്ല. ഇതിലൂടെ നിങ്ങൾ എന്താണ് നേടാൻ ശ്രമിക്കുന്നത്? അദ്ദേഹം ചോദിക്കുന്നു.
കർണാടകയിൽ തദ്ദേശിയർക്ക് ജോലി സംവരണം:
ആർക്കും ഗുണകരമാവില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി
ന്യൂഡൽഹി: കർണാടകയിൽ സ്വകാര്യ മേഖലയിൽ തദ്ദേശിയർക്ക് ജോലി സംവരണം നൽകുന്ന ബില്ലിന് അംഗീകാരം നൽകിയതിനെതിരെ രാജ്യസഭാ എം പി ഡോ. ജോൺ ബ്രിട്ടാസ് എം.പി. സങ്കുചിത മനോഭാവത്തോടെയുള്ള നീക്കം ആർക്കും ഗുണകരമാവില്ല.കോൺഗ്രസ് സർക്കാർ നീക്കം തിരിച്ചടിയുണ്ടാക്കും. തീവ്രനിലപാടുകൾ സർക്കാരുകൾക്ക് ഭൂഷണമല്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഈ ബിൽ പ്രായോഗികമല്ലെന്നും കർണാടകയിൽ താമസിക്കുന്നവരുടെ മാത്രം ശ്രമംകൊണ്ടല്ല നഗരം വളർന്നതെന്നും ജോൺ ബ്രിട്ടാസ് ഓർമിപ്പിച്ചു.