Monday, January 27, 2025

Top 5 This Week

Related Posts

പെണ്‍മക്കളെ വിട്ടുകിട്ടണമെന്ന ഹര്‍ജി : സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് റെയ്ഡ് നടത്തി

കോയമ്പത്തൂർ : സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനിൽ പൊലീസ് റെയ്ഡ്. കോയമ്പത്തൂർ തൊണ്ടാമുത്തൂരിലുള്ള ആശ്രമത്തിലാണ് റെയ്ഡ് നടത്തിയത്. തന്റെ രണ്ടു പെൺമക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവിന്റെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് പോലീസ് റെയ്ഡ്. അഡീഷണൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 150 ഉദ്യോഗസ്ഥരും മൂന്ന് ഡിഎസ്പിമാരും അടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്.

പെൺമക്കൾ സ്ദ്ഗുരു ജഗ്ഗിയുടെ സ്വാധീനത്തൽ മക്കൾ കുടുംബം ഉപേക്ഷിച്ച് ജീവിക്കുന്നുവെന്ന കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ ഡോ. എസ് കാമരാജാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. തുടർന്ന് കോയമ്പത്തൂർ റൂറൽ പൊലീസിനോട്് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി.
പെൺമക്കൾ ഇഷാ ഫൗണ്ടേഷനിൽ തടവിലാക്കപ്പെട്ടെന്നും, സംഘടന ആളുകളെ ബ്രെയിൻവാഷ് ചെയ്തു സന്യാസിമാരാക്കി കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് പരാതിക്കാരൻ ഹർജിയിൽ ആരോപിച്ചു.

സ്വന്തം മകൾ വിവാഹിതയായി ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നത് എന്തിനാണെന്ന് ഫൗണ്ടേഷന്റെ സ്ഥാപകനായ ജഗ്ഗി വാസുദേവിനോട് കോടതി ചോദിച്ചു. മറ്റു യുവതികളെ തല മൊട്ടയടിക്കാനും ലൗകികജീവിതം ഉപേക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ എസ്എം സുബ്രഹ്‌മണ്യം, വി ശിവജ്ഞാനം എന്നിവർ ചോദിച്ചു.

കോയമ്പത്തൂരിലെ വെള്ളിയാങ്കിരി താഴ്വരയിലുള്ള സംഘടനയുടെ യോഗാ സെന്ററിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്നാണ് യുവതികൾ മൊഴി നല്കിയത്. അച്ഛനമ്മമാരെ ഉപേക്ഷിച്ച് എന്ത് ആത്മീയത എന്നാണ് യുവതികളോട് കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles