Thursday, December 26, 2024

Top 5 This Week

Related Posts

ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി

മൂവാറ്റുപുഴ : ഇടുക്കി പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

നിയോജക മണ്ഡലത്തിലെ ആയവന, പായിപ്ര , പാലക്കുഴ, ആരക്കുഴ, മാറാടി, കല്ലൂർക്കാട്, പൈക്കോട്ടൂർ പഞ്ചായത്തുകൾ മൂവാറ്റുപുഴ നഗരസഭയിലേയും വിവിധ കേന്ദ്രങ്ങളിലായിരുന്നു ബുധനാഴ്ച്ച പര്യടനം. കാലാമ്പൂര് ആട് മാർക്കറ്റിൽ നിന്നായിരുന്നു തുടക്കം.ആട് കച്ചവടക്കാർ, കർഷകർ സ്വീകരണമൊരുക്കിയിരുന്നു തുടർന്ന് പേഴയ്ക്കാപ്പിള്ളിയിൽ സബൈൻ ആശുപത്രിയിൽ നേഴ്സ്മാർ ഡോകടർമാർ, ജീവനക്കാർ എന്നിവരോട് വോട്ടഭ്യർത്ഥിച്ചുi
പാലക്കുഴ മൂങ്ങാംകുന്ന് കവലയിൽ തൊഴിലാളികളും കർഷകരും സ്ഥാനാർഥിയെ സ്വീകരിച്ചു. വടക്കൻ പാലക്കുഴ, സെൻട്രൽ പാലക്കുഴയിലും പര്യടനം നടത്തി. ഹൈ കെയർ പോളിമർ ഗ്ലൗസ് കമ്പനിയിലെ തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു 

. മാറിക ആരാധനാമഠം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേയ്സ് വിജയം ആശംസിച്ചു.ആരക്കുഴ ഗവ: ഐടിഐയിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ജോയ്സിനെ സ്വീകരിച്ചു.  ആരക്കുഴ, കണ്ണങ്ങാടി,പെരിങ്ങഴയിലും വിവിധ കോൺവെൻ്റുകളും സന്ദർശിച്ചു.
മൂഴി കവലയിൽ വ്യാപാരികളേയും ഓട്ടോറിക്ഷ തൊഴിലാളികളേയും കണ്ടു.
മൂവാറ്റുപുഴ പേട്ട മുഹ് യുദ്ദീൻ ജുമ മസ്ജിദിൽ എത്തിയ സ്ഥാനാർഥിയെ ഇമാം ഹുസൈൻ മൗലവി സ്വീകരിച്ചു. 
നോർത്ത് മാറാടി മഞ്ചിരിപ്പടിയിലെ ആഷ്ലി ഫർണിഷിംഗ് കമ്പനി, ആയവന കാവക്കാട് ബോഡി ഗിയർ ഇൻറർനാഷണൽ സ്ഥപനത്തിലും സ്ഥാനാർഥിയെത്തി ജീവനക്കാരോടും തൊഴിലാളികളോടും വോട്ടഭ്യർത്ഥിച്ചു. 
പേരമംഗലം, കലൂർ കവല, കുളങ്ങാട്ടുപാറ പേപ്പർ കമ്പനിയിലും വോട്ടർമാരെ കണ്ടു, വൈകിട്ട് കടവുർ ലക്ഷം വീട് കോളനി, തൊണ്ണുറാം കോളനി, കല്ലൂർക്കാട് ലക്ഷം വീട് കോളനി, ആറൂർ കോളനി  എന്നിവിടങ്ങളിലും കുടുംബയോഗങ്ങളിൽ ജോയ്സ് ജോർജ് സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ ബാബു പോൾ, ജോണി നെല്ലൂർ, ഷാജി മുഹമ്മദ്, എൽദോ എബ്രഹാം, ജോഷി സ്കറിയ, എം ആർ പ്രഭാകരൻ ജോളി പൊട്ടയ്ക്കൽ തുടങ്ങിയവർ ഒപ്പമുണ്ടായി.

ചിത്രം

ഇടുക്കി പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.ജോയ്സ് ജോർജ് ആരക്കുഴ ഗവ.ഐടിഐയിൽ വോട്ടഭ്യർത്ഥിയ്ക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles