ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജ് നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും അനുഭാവികളുടെയും അകമ്പടിയിൽ പ്രകടനമായെത്തിയായിരുന്ന പത്രികാ സമർപ്പണം. ബുധനാഴ്ച രാവിലെ 11ഓടെ പൈനാവിലെ കലക്ടറേറ്റിലെത്തിയ ജോയ്‌സ് ജോർജ് വരണാധികാരിയായ കലക്ടർ ഷീബാ ജോർജിന് മൂന്നു സെറ്റ് പത്രിക സമർപ്പിച്ചു.
രാവിലെ 9.30 ഓടെ തങ്കമണി സഹ്യ ടീ ഫാക്ടറിയിലെ തൊഴിലാളികൾ കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർഥിക്ക് കൈമാറി. എം പി ആയിരുന്നപ്പോൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ജോയ്‌സ് ഫാക്ടറി നിർമ്മാണത്തിനായി രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.
തുടർന്ന് വെള്ളാപ്പാറ ചെമ്പൻ കൊലുമ്പൻ സമാധിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. കൊലുമ്പൻ കോളനി ഊര് മൂപ്പൻ ടി വി രാജപ്പന്റെ നേതൃത്വത്തിൽ കൊലുമ്പന്റെ പിൻഗാമികൾ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയിരുന്നു. രാജപ്പന്റെ സഹോദരി രാജമ്മ നൽകിയ കൊലുമ്പന്റെ ഇഷ്ടനിവേദ്യമായ മുറുക്കാൻ ജോയ്‌സ് സമാധിയിൽ സമർപ്പിച്ചു.ഊര് മൂപ്പന് ജോയ്സ് ജോർജ് ദഷിണയും സമർപ്പിച്ചു കൊലുമ്പൻ കോളനി നിവാസികളായ 30 ലേറെ പേർ സന്നിഹിതരായി. തുടർന്ന്. തുടർന്ന് പൈനാവിൽ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി അവിടെ നിന്നും നേതാക്ക ളോടൊപ്പം പുറപ്പെട്ടു. എൻജിനിയറിങ് കോളേജ് ജങ്ഷനിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായി കലക്ടറേറ്റിലേക്ക്. കൃത്യം 11 ന് കലക്ടറുടെ ചേംബറിലെത്തി പത്രിക സമർപ്പിച്ചു. 11.40 ഓടെ പരിശോധനകൾ പൂർത്തിയാക്കി പുറത്തേക്ക്. രാവിലെ വാഴത്തോപ് സെന്റ് ജോർജ് കാത്തീ ഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയിൽ കുടുംബമായി പങ്കെടുത്ത ശേഷം പിതാവിന്റെ കുടുംബ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. തുടർന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന്,8.30 ന് വീട്ടിൽ നിന്നും പുറപ്പെട്ടു. ആധ്യാക്ഷരം പഠിപ്പിച്ച കളരി ടീച്ചർ
ഏലിയാമ്മ ജോർജ് സന്ദർശിച് അനുഗ്രഹം വാങ്ങിയ ശേഷം 9 ഓടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി.മന്ത്രി റോഷി അഗസ്റ്റിൻ, എം എം മണി എംഎൽഎ, എൽഡിഎഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ, കെ സലിംകുമാർ എന്നിവർ സ്ഥാനാർഥിക്കൊപ്പം കലക്ടറുടെ ചേംബറിലെത്തി.
എൽഡിഎഫ് നേതാക്കളായ സി വി വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലായ്ക്കൻ, കെ പി മേരി, എം ജെ മാത്യു തുടങ്ങിയവർകെ എൻ റോയ് പി പളനിവേൽ സി എം അസീസ് നേതൃത്വം നൽകി.