അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാല് മാസം അവശേഷിക്കവെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യുഎസ് പ്രസിഡന്റുമായ ജോ ബൈഡൻ മത്സരത്തിൽനിന്നു നാടകീയമായി പിൻമാറി. തുടർന്ന്് പ്രസിഡന്റ് സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ നിർദേശിച്ചു.
‘എന്റെ സഹ ഡെമോക്രാറ്റുകളേ, എന്റെ ശേഷിക്കുന്ന കാലയളവിൽ പ്രസിഡന്റെന്ന നിലയിലുള്ള എന്റെ ചുമതലകളിൽ എന്റെ എല്ലാ ഊർജ്ജവും കേന്ദ്രീകരിക്കാനും ഞാൻ തീരുമാനിച്ചു. 2020 ലെ പാർട്ടി നോമിനി എന്ന നിലയിൽ എന്റെ ആദ്യ തീരുമാനം കമലാ ഹാരിസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്,’ 81-കാരനായ പ്രസിഡന്റ് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
‘ഇന്ന് ഞങ്ങളുടെ പാർട്ടിയുടെ ഈ വർഷത്തെ നോമിനിയായ കമലയ്ക്ക് എന്റെ പൂർണ്ണ പിന്തുണയും അംഗീകാരവും വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഡെമോക്രാറ്റുകൾ ഒരുമിച്ച് വന്ന് ട്രംപിനെ തോൽപ്പിക്കാനുള്ള സമയമാണ്. നമുക്ക് അത് ചെയ്യാം,’ അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
‘നിങ്ങളുടെ പ്രസിഡന്റായി പ്രവർത്തിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെടുക എന്നത് എന്റെ ഉദ്ദേശ്യമാണെങ്കിലും, ഞാൻ മാറി നിൽക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് എന്റെ പാർട്ടിയുടെയും രാജ്യത്തിന്റെയും താൽപ്പര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കാലാവധിയുടെ ശേഷിക്കുന്ന കാലയളവിൽ പ്രസിഡന്റ് എന്ന നിലയിൽ എന്റെ ചുമതലകൾ നിറവേറ്റുന്നതിൽ ശ്രദ്ധിക്കും,” അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ബിഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റിക പാർട്ടിയിൽ ശക്തമായ അഭിപ്രായം ഉയർന്നിരുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിൽ ആദ്യത്തെ തത്സമയ സംവാദത്തിൽ ബൈഡൻ തിരിച്ചടി നേരിട്ടതോടെയാണ് അഭിപ്രായം ശക്തിപ്പെട്ടത്.
എന്നാൽ മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ ബൈഡൻ.
ഇതോടെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായി കമല ഹാരിസിനു പ്രസിഡന്റ് സ്ഥാനാർഥിയായി സാധ്യത തെളിഞ്ഞു.