Wednesday, January 29, 2025

Top 5 This Week

Related Posts

ജെ.എൻ.യു ഇടതുവിദ്യാർഥി സംഘടനകൾക്ക് ഉജ്ജ്വല വിജയം

ഡൽഹി ജവഹർലാൽ നെഹ്റു സർവകാലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് വമ്പൻ വിജയം. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്നയൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തുകയിരുന്നു ഇടതുസഖ്യം
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും എ.ബി.വി.പി സ്ഥാനാർഥികളെ പരാജയപ്പെടുത്തി. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, രാജ്യത്തിന്റെ അഭിമാനമായ ജെഎൻയു ഭരണം പിടിക്കുന്നതിനുള്ള എബിവിപിയുടെ നീണ്ട ശ്രമങ്ങളെ പരാജയപ്പെടുത്തിയാണ് വീണ്ടും ഇടതു വിദ്യാർഥി സംഘടകളുടെ ഉജ്ജ്വല വിജയം.

പ്രസിഡന്റായി ധനഞ്ജയെ തെരഞ്ഞെടുത്തു. 922 വോട്ടുകൾക്കാണ് ധനഞ്ജയ് എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ പരാജയപ്പെടുത്തിയത്. ധനഞ്ജയ്ക്ക് 2598 വോട്ടുകൾ ലഭിച്ചപ്പോൾ എബിവിപി സ്ഥാനാർഥിക്ക് 1676 വോട്ടെ ലഭിച്ചുള്ളൂ. ജനറൽ സെക്രട്ടറിയായി പ്രിയാൻഷി ആര്യയെ (ബാപ്സ) 2887 വോട്ടുകൾ നേടി വിജയിച്ചു.
ഇടതുസഖ്യ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക അവസാന നിമിഷം തള്ളിയതിനെ തുടർന്ന് ബാപ്സ സ്ഥാനാർഥിയായ പ്രിയാൻഷിക്ക് ഇടത് സംഘടനകൾ പിന്തുണ നൽകുകയിരുന്നു. എബിവിപിയുടെ അർജുൻ ആനന്ദിന് 1961 വോട്ടുകൾ ലഭിച്ചു. 2574 വോട്ടുകളോടെ എഐഎസ്എഫിലെ എം.ഒ. സാജിദ് ജോയന്റ് സെക്രട്ടറിയായും, 2409 വോട്ടുകളോടെ വൈസ്. പ്രസിഡന്റായി അവിജിത് ഘോഷും തെരഞ്ഞെടുക്കപ്പെട്ടു.
സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലർ സ്ഥാനാർഥി എസ്.എഫ്.ഐ. പാനലിൽ മത്സരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബുവും വിജയിച്ചു. 42 കൗൺസിലർമാരിൽ 30 പേരും ഇടതുപക്ഷ സഖ്യത്തിൽ നിന്നാണ്. രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ജെഎൻയു ഭരണം പിടിക്കാൻ ബിജെപി നേതൃത്വം എബിവിപിക്ക്്് സർവ പിന്തുണയും നൽകിയെങ്കിലും ഇടതു വിദ്യാർഥി സംഘടനകൾ ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കുകയായിരുന്നു

Dhananjay from the All India Students Association (AISA) won the JNUSU president

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles