Monday, January 27, 2025

Top 5 This Week

Related Posts

എസ്.എസ്.എൽ .സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

കോതമംഗലം : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ജനതാദൾ – എസ് കുട്ടംപുഴ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

കുട്ടംപുഴ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ നിന്നും എസ്.എസ്.എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ നൂറേക്കർ നിവാസി സന്തോഷ്, നിഷ ദമ്പദികളുടെ മകൾ ലെന സന്തോഷ് ഉൾപ്പെടെയുള്ള പാർട്ടി മെമ്പർമാരുടെ കുട്ടംപുഴ പഞ്ചായത്തിലെ വിദ്യാർത്ഥികളെയാണ് ഷാളണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചത്.

അനുമോദനയോഗം ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ് കുട്ടംപുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.പി. വാവച്ചൻ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം ആക്ടിങ്ങ് പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടി, കുട്ടംപുഴ പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി കെ.സി. കുഞ്ഞ്,പി.എം. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: എസ്. എസ് എൽ.സി. പരീക്ഷയിൽ ഫുൾ എ. പ്ലസ് നേടിയ ലെന സന്തോഷിന് ജനതാദൾ (എസ്) എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി മൊമെന്റോ നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles