Thursday, December 26, 2024

Top 5 This Week

Related Posts

ഗസ്സയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബിട്ടു ; 500 ലേറെ മരണം

ജറുസലേമിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്

ഗസ്സയിലെ അൽ അഹ്‌ലി ആശുപത്രിയിൽ ഇസ്രയേൽ ബോംബിട്ടു. 500 ലേറെ മരണം. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളും. യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സക്ക്് പ്രവേശിപ്പിച്ചരുന്നവരും കൂടെയുണ്ടായിരുന്ന ബന്ധുക്കളുമാണ് മരിച്ചവരിലേറെയും. സംഭവിത്തിൽ പ്രതിഷേധിച്ച്്് ഫലസ്തീനിൽ തെരുവുകളിൽ രോഷം അണപൊട്ടുകയാണ്. ഇസ്രയേൽ ക്രൂരതക്കെതിരെ ലോക നേതാക്കളും പ്രതികരിച്ചു. ആക്രമണത്തെത്തുടർന്ന് ജോർദാനിൽ ഇന്നു നടക്കാനിരുന്ന യു.എസ്. പ്രസിഡ്ന്റുമായുളള ചർച്ചയിൽ നിന്നു ഫലസ്തീനും, ജോർദാനും ഉൾപ്പെടെ പിന്മാറി. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ജോർദാനിലെ സന്ദർശനം ഒഴിവാക്കി.

പണ്ട് തങ്ങളെ ആട്ടിയോടിച്ച പോലെ ചെയ്യാൻ ഇനിയും ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. യു.എസ് പ്രസിഡന്റുമായുള്ളള ചർച്ച റദ്ദാക്കി റാമല്ലയിൽ തിരിച്ചെത്തി അടിയന്തര യോഗം വിളിച്ചാണ് പ്രതികരണം. ഇതോടെ ജോർദാനിലേക്കുളള സന്ദർശനം ബൈഡൻ റദ്ദാക്കി ഇസ്രായേലിലേക്ക് പുറപ്പെട്ടു. ഈജിപ്ത് ജോർദാൻ എന്നിവരുമായി കൂടിയാലോചിച്ചാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയത്.

ഇസ്രായേൽ നടത്തിയത് പൊറുക്കാനാകാത്ത ക്രൂരകൃത്യമെന്ന് ഫലസ്തീൻ പ്രസിഡന്റ് പറഞ്ഞു. ഫലസ്തീൻ ജനതയെ വിശ്വാസത്തിലെടുക്കാതെ ബൈഡന് ഇസ്രായേലിനെ പിന്തുണക്കാനാകില്ല. മറ്റൊരു നകബ ഇനി അനുവദിക്കില്ല. യുദ്ധമവസാനിപ്പിക്കാതെ ഒരു ചർച്ചക്കും തങ്ങളില്ലെന്നും ഫലസ്തീൻ വ്യക്തമാക്കി.

എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇസ്രായേൽ അധിനിവേശമാണെന്നും ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് വെടിയണമെന്നും സൗദി ആവശ്യപ്പെട്ടു. സൗദി അറേബ്യ അമേരിക്കയെ കുറ്റപ്പെടുത്തിയാണ് രൂക്ഷമായി പ്രതികരിച്ചത്. സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രായേലിന് ലഭിക്കാൻ പോകുന്നത് കടുത്ത പ്രതികരണമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. റമല്ലയടക്കമുള്ള ഫലസ്തീൻ നഗരങ്ങളിൽ ലക്ഷങ്ങൾ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയതോടെ പലേടത്തും സംഘർഷം രൂപപ്പെട്ടു. ആക്രമണം തങ്ങളല്ലെന്നാണ് ഇസ്രയേൽ വാദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles