Home NEWS ഇസ്രയേൽ ആക്രമണം ; ലബനിൽ മരണ സംഖ്യ 600 കവിഞ്ഞു

ഇസ്രയേൽ ആക്രമണം ; ലബനിൽ മരണ സംഖ്യ 600 കവിഞ്ഞു

0
74

ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 600 ലേറെ മരണം. അഞ്ച ലക്ഷത്തോളം പേർ കുടിയിറക്കപ്പെട്ടു.
ബുധനാഴ്ച മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 72 പേർ കൊല്ലപ്പെട്ടതായി ല ലെബനൻ ആരോഗ്യ മന്ത്രാലയം പറയുന്നു. ഇതോടെ തിങ്കളാഴ്ച ആരംഭിച്ച വ്യാപക ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 620 കവിഞ്ഞതായാണ് റിപ്പോർട്ട്്. 2000 ത്തോളം പേർക്ക് പരിക്കേറ്റു.
ഏകദേശം 500,000 ആളുകൾ പലയാനം ചെയ്യാൻ നിർബന്ധിതരായി. 1600 ബോംബ് ആക്രമണങ്ങൾ നടത്തിയെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്.
ഗസ്സയുടെ അതേ അവസഥയിലാണ് ് ഇപ്പോൾ ലബനാനും. കൊല്ലപ്പെടുന്നവരിലേറെയും സാധാരണക്കാരാണ്.
അഭയാർഥികളെകൊണ്ട് ബെയ്‌റൂത്ത് നഗരം നിറഞ്ഞു. സ്‌കൂളുകളിലും പൊതു ഇടങ്ങളിലും ആണ് അഭയാർഥികൾ പ്രധാനമായും കൂടിയിരിക്കുന്നത്. ബെയ്‌റൂത്തിലും ജനം ഭയത്തിലാണ്. അതിർത്തി കടന്ന സിറിയയിലേക്കും ജനം സിറിയയിലേക്കും ജനം എത്തുന്നു. . ലബനാനിൽനിന്ന് വരുന്നവർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകുമെന്ന് സിറിയ അറിയിച്ചു. 40,000 പേർക്ക് തങ്ങാൻ കഴിയുന്ന അഞ്ച് അഭയ കേന്ദ്രങ്ങളും 25,000 പേർക്ക് താമസിക്കാൻ സാധിക്കുന്ന ഒമ്പത് കേന്ദ്രങ്ങളും രാജ്യത്ത് സജ്ജീകരിച്ചതായി സിറിയ പ്രസ്താവിച്ചു.

ഇസ്രയേൽ പ്രദേശത്തേക്ക് ഹിസ്ബുള്ളയുടെ ആക്രമണവും വർധിച്ചു. തെൽ അവീവിലേക്ക് ആദ്യമായി മിസൈൽ എത്തി. സൈനിക താവളം അടത്തം നിരവധി ഇസ്രയേൽ പ്രദേശങ്ങളിൽ ഹിസ്ബുളള റോക്കറ്റ് ആക്രണം നടത്തി.

അതിനിടെ ഗസയിലും ഇസ്രയേൽ ആക്രമണത്തിന് കുറവില്ല. ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ 41,495 പേർ കൊല്ലപ്പെടുകയും 96,006 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here