ഇസ്രയേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അനുദിനം ശക്തിപ്പെടുകയാണ്. ബന്ദി മോചനം യാഥാർഥ്യമാക്കുക, നെതന്യാഹുവിന്റെ സർക്കാർ രാജിവച്ച് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. ശനിയാഴ്ച ടെൽൽഅവിവ് അടക്കം 50 സ്ഥലങ്ങളിൽ ലക്ഷങ്ങൾ പങ്കെടുത്ത റാലി നടന്നു.
ആറ് മാസത്തെ പോരാട്ടത്തിനൊടുവിലും ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ കഴിയാത്തതിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെതിരെ രോഷം പ്രതിഷേധങ്ങളിൽ പ്രകടമാണ്. ടെൽ അവീവിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിക്കെതിരെയും പ്രതിഷേധക്കാർ ശബ്ദം ഉയർത്തുന്നു. ‘ബെൻ-ഗ്വിർ ഒരു തീവ്രവാദി” യെന്നാണ് സമരക്കാർ വിശേഷിപ്പിക്കുന്നതെന്ന്് ഇസ്രയേൽ മാധ്യമങ്ങൾ തന്നെ റിപ്പോർ്ട്ട് ചെയ്യുന്നു.
യുദ്ധത്തിന്റെ ആദ്യ മാസങ്ങൾ മുതൽ ടെൽ അവീവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ശനിയാഴ്ച പ്രതിഷേധങ്ങൾ പതിവാണ്. എന്നാൽ ജന പങ്കാളിത്തം വർധിച്ചുവരുന്നത് നെതന്യാഹു സർക്കാരിനു കടുത്ത ഭീഷണി ഉയർത്തു്ന്നു.
യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ വീട്ടിലേക്കു കൊണ്ടുവരണമെന്നാണ് ഇസ്രയേലിൽ എങ്ങും മുഴങ്ങുന്നത്. ടെൽഅവീവിൽ പ്രതിഷേധത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്തതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ പ്രതിഷേധക്കാർക്കിടയിലക്ക് കാർ പാഞ്്ഞുകയറി ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യു. ബന്ദികളെ മോചിപ്പിക്കുന്നതിനു വീണ്ടും കെയ്‌റോയിൽ ഞായറാഴ്ച ഹമാസുമായി ചർച്ച നടക്കുമെന്ന്് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു ബന്ദിയുടെ മൃതദേഹം തങ്ങളുടെ പ്രത്യേക സേന ശനിയാഴ്ച കണ്ടെടുത്തതായി ഇസ്രായേൽ അറിയിച്ചു.
തെക്കൻ ഗാസയിൽ യുദ്ധത്തിൽ ശനിയാഴ്ച നാല് ഇസ്രേയേൽ സൈനികരുംകൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചു. ഇതോടെ
ഗാസയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 260 ആയി ഉയർന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്,
കഴിഞ്ഞ ആറ് മാസത്തിനിടെ, ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 33,137 ഫലസ്തീനികൾ കൊല്ലപ്പെടുകയും 75,815 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ദശലക്ഷകണക്കിനു പേർ പട്ടിണിയും നേരിടുന്നു.