Saturday, December 28, 2024

Top 5 This Week

Related Posts

മരണം വിതച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം

ഗാസ മുനമ്പിൽ വെള്ളിയാഴ്ച രാത്രി മുതൽ ഇടതടവില്ലാതെ ഇസ്രായേൽ ബോംബാക്രമണം ശക്തമാക്കി. ആകാശം. കടൽ വളി ആക്രമണത്തിനുപുറമേ കരയാക്രണവും ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒറ്റരാത്രികൊണ്ട്്് അവശേഷിച്ച് നൂറുകണക്കിനു കെട്ടിടങ്ങൾകൂടി തകർക്കപ്പെട്ടു. ഇന്റർനെറ്റ്, ഫോൺ സംവിധാനം പൂർണമായി തകർത്തതോടെ ആശയ വിനിമയ മാർഗങ്ങൾ പൂർണമായും നിലച്ചു. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടതായാണ് വിവരം. തകർന്ന കെട്ടിടങ്ങളിലും ജനം കുടുങ്ങികിടക്കുന്നു. ഗാസയിലെ റിപ്പോർട്ടറുമായി ബന്ധം നഷ്ടപ്പെട്ടതായി വിവിധ മാധ്യമങ്ങൾ പറയുന്നു

നിരന്തരമായ ബോംബാക്രമണം ‘ഗാസയും പുറം ലോകവും തമ്മിലുള്ള ശേഷിക്കുന്ന എല്ലാ ബന്ധങ്ങളും’ തകർത്തു, ഇതിനിടെ
മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച റോയിട്ടേഴ്‌സിനോടും എ.എഫ്.പിയോടും പറഞ്ഞു. ഇസ്രായേൽ പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവ് മാർക്ക് റെഗെവ് വെള്ളിയാഴ്ച വൻ ആക്രമണത്തിന്റെ സൂചന മാധ്യമങ്ങളുമായി പങ്ക് വച്ചിരുന്നു. വെളളിയാഴ്ച വരെ 7000 ത്തിലേറെ പേർ ഗസയിൽ കൊല്ലപ്പെട്ടിരുന്നു. 16000 ത്തിലേറെ പേർക്ക് പരിക്കു പറ്റി. ആയിരത്തി അഞ്ഞൂറ് പേരെ കാണാതായിട്ടുണ്ട്്്.
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിന് ചേർന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. ഗസ്സയിൽ ആവശ്യമായ മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചു. വോട്ടെടുപ്പിൽ 120 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചും 14 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
അതേസമയം ഇസ്രായേൽ കരസേനയുമായി കനത്ത ഏറ്റുമുട്ടൽ തുടങ്ങിയതായി ഹമാസ് അറിയിച്ചു. കടൽ മാർഗം ഗസ്സയിലേക്ക് കയറാനുള്ള ഇസ്രായേൽ സേനയുടെ ശ്രമം പ്രതിരോധിച്ചതായും ഹമാസ് വ്യക്തമാക്കി. ബയ്ത്ത് ഹാനൂൻ, വടക്കൻ ഗസ്സ എന്നിവിടങ്ങളിൽ ഇസ്രയേൽ സൈന്യവുമായി ഹമാസ് നേരിട്ട് ഏറ്റുമുട്ടുന്നതായാണ് വിവരം. .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles