Friday, November 1, 2024

Top 5 This Week

Related Posts

ഇസ്രയേലിനെയാകെ വിറപ്പിച്ച് ഇറാന്റെ മിസൈൽ ആക്രമണം

ഇസ്രയേലിനെയാകെ വിറപ്പിച്ച് ഇറാന്റെ മിസൈൽ ആക്രമണം. ചൊവ്വാഴ്ച വൈകിട്ടാണ് തീമഴപോലെ ഇസ്രയേലി നഗരങ്ങളെ ലക്ഷ്യംവച്ച് ഇറാൻ ബാലിസ്റ്റിക് മിസൈൽ വർഷിച്ചത്. അപകട മുന്നറിയിപ്പിനെ തുടർന്ന് ഒരു കോടിയോളം ഇസ്രയേലികൾ ബങ്കറുകളിൽ അഭയം തേടി. മിസൈൽ 80 ശതമാനവും ലക്ഷ്യം കണ്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇറാൻ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞുവെന്ന് ഇസ്രയേൽ സൈന്യവും പറയുന്നു. 181 മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. ‘ഒരു വലിയ സംഖ്യ’ തങ്ങൾ തടഞ്ഞുവെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു.
ബെൻ ഗുരിയോൺ ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തി. വ്യോമാതിർത്തി പൂർണമായും അടച്ചിട്ടു. റെയിൽ ഗതാഗതവും നിർത്തി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ എല്ലാ മന്ത്രിമാരും പട്ടാള മേധാവികളും ആക്രമണ സമയം ബങ്കറിലായിരുന്നു. ടെൽ അവീവിലും ജറുസലേമിലും സ്‌ഫോടനങ്ങൾ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൊസാദ് ആസ്ഥാനത്തിനു സമീപവും മിസൈൽ വീണു.

മിസൈൽ ആക്രമണം പരാജയമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാന മന്ത്രി നെതന്യാഹുവും പ്രസ്താവിച്ചു. അമേരിക്കയും ഇസ്രയേലിന്റെ രക്ഷക്കെത്തി. ജോർദാനും അവരുടെ ആകാശത്ത് മിസൈൽ തടയുന്നതിന് സഹായിച്ചു. ഇറാഖിലും ജോർദാനിലും യു.എസ് സെൻട്രൽ കമാൻറ് ഇടപെടൽ മൂലം നിരവധി ഇറാൻ മിസൈലുകൾ പ്രതിരോധിച്ചതായി പെൻറഗൺ അറിയിച്ചു.

മിസൈൽ ആക്രമണം ഭയന്ന് ഇസ്രയേലികൾ ബങ്കറിൽ അഭയം തേടിയപ്പോൾ:ചിത്രം : കടപ്പാട് ടൈംസ് ഓഫ് ഇസ്രയേൽ

ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെയും. റെവല്യൂഷണറി ഗാർഡ് ജനറൽ അബ്ബാസ് നിൽഫോറുഷനെയും വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാൻ വ്യക്തമാക്കി. പ്രതികാരത്തിനു തുനിഞ്ഞാൽ ഇസ്രായേലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമെന്ന് ഇറാൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി

ഇസ്രയേലിനെ ഏതെങ്കിലും രാജ്യം പിന്തുണച്ചാൽ മേഖലയിൽ അവരുടെ ആസ്ഥാനങ്ങൾക്കും താൽപര്യങ്ങൾക്കുമെതിരെ മാരക തിരിച്ചടി ഉറപ്പാണെന്നും ഇറാൻ സൈനിക മേധാവി താക്കീത് നൽകുന്നുണ്ട് ബെയ്‌റൂത്തിലും വെസ്റ്റ് ബാങ്കിലും ഇറാനെ പിന്തുണച്ച് പ്രകടനം നടന്നു. തെഹ്‌റാനിൽ ആയിരങ്ങൾ തെരുവിലിറങ്ങി
ആഘോഷിച്ചു. ഇറാൻ അപകടകരമായ കളിയാണ് നടത്തിയതെന്നും തിരിച്ചടിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്്.
മധ്യ ഇസ്രയേലിൽ സ്‌കൂൾ അടക്കം തകർന്നതായി ഇസ്രയേൽ മാധ്യമം റിപ്പോർട്ട് ചെയ്തു.

Iran fired a massive salvo of ballistic missiles at Israel on Tuesday night

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles