Wednesday, December 25, 2024

Top 5 This Week

Related Posts

അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; സിബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ ഉടൻ പുറത്തിറങ്ങാനാവില്ല

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി ക്ക് തിരിച്ചടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാണിച്ച് കെജ്‌രിവാൾ നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമാണു വിധിപറഞ്ഞത്. നിലവിൽ സി.ബി.ഐ കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ളതിനാൽ അദ്ദേഹത്തിന് ഉടൻ പുറത്തിറങ്ങാനാകില്ലെങ്കിലും ജാമ്യം

അറസ്റ്റ് നിയമവിരുദ്ധമാണോ എന്ന കാര്യം പരിശോധിക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. അറസ്റ്റിന്റെ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിശാല ബഞ്ച് വിധിവരുംവരെയാണ് ജാമ്യം. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 19 ലെ വ്യവസ്ഥകൾക്ക് വിധേയമാണോ എന്ന് പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. കെജ്‌രിവാൾ 90 ദിവസം ജയിൽവാസം അനുഭവിച്ചുകഴിഞ്ഞെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. ജൂൺ 20ന് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇ.ഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇ.ഡി ആവശ്യപ്രകാരം വിചാരണാ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്ന

കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്ന് സുപ്രിംകോടതി പറഞ്ഞു. പദവിയിൽ തുടരണമോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. പിഎംഎൽഎ നിയമം അനുസരിച്ചുള്ള അറസ്റ്റുകൾക്ക് ഇഡി ഏകീകൃതനയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
‘ഇഡി ഏകീകൃതമായ രീതിയിൽ പ്രവർത്തിക്കണം. എല്ലാവരുടെയും കാര്യത്തിൽ ഒരേ സമീപനം സ്വീകരിക്കണം. ഇഡി വെബ്സൈറ്റിൽ നൽകിയിട്ടുള്ള അറസ്റ്റുകളുടെ സ്ഥിതിവിവരകണക്കുകൾ നിരവധി സംശയങ്ങൾക്ക് വകനൽകുന്നു. പിഎംഎൽഎ കേസുകളിൽ ഒരാളെ എപ്പോൾ അറസ്റ്റ് ചെയ്യണമെന്ന കാര്യത്തിൽ ഇഡിക്ക് ഏകീകൃത നയമുണ്ടോതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്’- ജസ്റ്റിസ് സഞ്ജീവ്ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
വെറും ചോദ്യംചെയ്യലിനെ തുടർന്ന് അറസ്റ്റ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഡൽഹി മദ്യനയക്കേസിൽ അഴിമതിക്കേസിൽ 2023 മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വോട്ടെടുപ്പ് സമാപിച്ചതിനു പിന്നാലെ ജൂൺ മൂന്നിന് അദ്ദേഹം ജയിലിലേക്കു മടങ്ങി. ജൂൺ 20ന് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. എന്നാൽ ഇ.ഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വിചാരണാ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
2022 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles