Wednesday, December 25, 2024

Top 5 This Week

Related Posts

എന്റെ ഭർത്താവിനെ ജയിലിൽ അടച്ചിരിക്കുന്നു. മോദി ചെയ്തത് ശരിയാണോ ?

അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ ദില്ലിയിൽ പ്രതിഷേധ മഹാസംഗമം. 28 പാർട്ടികൾ പങ്കെടുത്ത റാലിയും സമ്മേളനവും പ്രതിപക്ഷ സഖ്യത്തിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു. വിവിധ പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരത് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഭഗവന്ത് മൻ, മെഹബൂബ മുഫ്തി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ, ഡി. രാജ, ഫാറൂഖ് അബ്ദുല്ല, ഡെറിക് ഒബ്രിയൻ, വൃന്ദ കാരാട്ട്്് തുടങ്ങിയ തുടങ്ങിയവർ പങ്കെടുത്തു. അരവിന്ദ് കെജ്രിവാളിന് പൂർണ പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചു. കെജ്രിവാളിന്റെ ജയിലിൽ നിന്നുള്ള സന്ദേശം വായിക്കുന്നതിനു വേദിയിലെത്തിയ ഭാര്യ സുനിതയുടെ ചോദ്യങ്ങൾ സദസ്സ്ിനെ ഇളക്കി മറിക്കുന്നതായിരുന്നു.

‘നിങ്ങളുടെ സ്വന്തം കെജ്രിവാൾ ജയിലിൽനിന്ന് നിങ്ങൾക്കായി സന്ദേശം അയച്ചിരിക്കുന്നു. ഈ സന്ദേശം വായിക്കുന്നതിന് മുമ്പ് നിങ്ങളോട് ഒരു കാര്യം എനിക്ക് ചോദിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഭർത്താവിനെ ജയിലിൽ അടച്ചിരിക്കുന്നു. മോദി ചെയ്തത് ശരിയാണോ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? കെജ്രിവാൾ ഒരു യഥാർത്ഥ ദേശസ്നേഹിയും സത്യസന്ധനുമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? കെജ്രിവാൾ ജയിലിലാണ്, അദ്ദേഹം രാജിവയ്ക്കണം എന്നാണ് ബിജെപിക്കാർ പറയുന്നത്. അദ്ദേഹം രാജിവെക്കണോ? നിങ്ങളുടെ കെജ്രിവാൾ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികകാലം ജയിലിൽ അടയ്ക്കാൻ അവർക്ക് കഴിയില്ല’ -സുനിത കെജ്രിവാൾ പറഞ്ഞു. ഓരോ ചോദ്യത്തിനും തത്സമയം കെജ്രിവാളിന് അനുകൂലമായ മറുപടി ഉയർന്നു.

‘ജയിലിൽ ഇരുന്ന് വോട്ടല്ല ഞാൻ ചോദിക്കുന്നത്. പുതിയൊരു ഭാരതം നമുക്ക് നിർമിക്കണം. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും നമ്മൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഏറെ താഴെയാണ്. ഞാനതിൽ വളരെ ദുഃഖിതനാണ്. നമുക്കൊരുമിച്ചു പുതിയൊരു ഭാരതം നിർമിക്കാം. എല്ലാവരും സമന്മാരാകുന്ന ഭാരതം. ശത്രുതയില്ലാത്ത ഭാരതം. ഇൻഡ്യ മുന്നണി വെറും പേരിൽ മാത്രമല്ല. അത് എല്ലാവരുടെയും മനസ്സിലുണ്ട്’ -അരവിന്ദ് കെജ്രിവാൾ സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും
രാജ്യത്തുടനീളമുള്ള സദാരണക്കാർക്ക് സൗജന്യ വൈദ്യുതി നൽകും
എല്ലാ ഗ്രാമങ്ങളിലും സൗജന്യമായി മികച്ച സർക്കാർ സ്‌കൂളുകൾ സ്ഥാപിക്കും.
എല്ലാ ഗ്രാമങ്ങളിലും സൗജന്യ ചികിത്സ നൽകുന്ന മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കും.
സ്വാമിനാഥൻ കമ്മീഷനു കീഴിൽ കർഷകർക്ക് വിളകൾക്ക് മിനിമം വില ഉറപ്പാക്കും.
ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകും.
എന്നീ കെജ്രിവാളിന്റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സന്ദേശത്തിലുണ്ടായിരുന്നു.

നേരത്തെ ഇ.ഡി. അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറന്റെ പങ്കാളിത്തവം ശ്രദ്ധിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles