ന്യൂഡൽഹി: സാമൂഹ്യമാറ്റത്തിനു ഇടയാക്കുന്ന ജാതി സെൻസസ് ഉൾപ്പെടെ വാഗ്ധാനം ചെയ്യുന്ന കോൺഗ്രസ്സിന്റെ ജനകീയ പ്രകടന പത്രിക പുറത്തിറക്കി. ,ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, കശ്മീരിന് സംസ്ഥാന പദവി, കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക് സംവരണം, സ്വകാര്യത സംരക്ഷിക്കും. വാർത്താവിനിമയെ നിയമം പരിഷ്കരിക്കും. വോട്ടർമാരുടെ വിശ്വാസം ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമം പരിഷ്കരിക്കും.ജനവിരുദ്ധ നിയമങ്ങൾ പരിഷ്കരിക്കും. ഇലക്ട്രിക് ബോണ്ട് അഴിമതി, എം കെയർ പദ്ധതി എന്നിവയിൽ അന്വേഷണം നടത്തും. എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉണ്ട്്. ന്യായ് പത്ര എന്ന പേരിലുള്ള പ്രകടന പത്രിക എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രകാശനം ചെയ്തു. മുൻ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
.
അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി എന്നിവ കണ്ടെത്തുമെന്നതാണ് മുഖ്യവാഗ്ധാനം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും,ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളിൽ പുനരന്വേഷണം,പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും,സർക്കാർ – പൊതുമേഖല ജോലികളിലെ കരാർ നിയമനങ്ങൾ എടുത്തു കളയും, പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ മഹാലക്ഷ്മി സ്കീമിലെത്തിക്കും,അഗ്നിപത് പദ്ധതി ഒഴിവാക്കും. പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കും,2025 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണവും നൽകും.
മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം എല്ലാവർക്കും നൽകും. ആൾക്കൂട്ട ആക്രമണങ്ങൾ , പോലീസ് എൻകൗണ്ടറുകൾ , ബുൾഡോസർ രാജ് എന്നിവയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങി
25 വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
തുല്യനീതി, യുവാക്കൾ, സ്ത്രീകൾ, കർഷകർ, ജോലിക്കാർ, ഭരണഘടനയുടെ സംരക്ഷണം, സാമ്പത്തികം, ഫെഡറലിസം, രാജ്യസുരക്ഷ, പരിസ്ഥിതി എന്നിങ്ങനെ പത്തുവിഭാഗങ്ങളിലായി ആകർഷകമായ വാഗ്ധാനം മുന്നോട്ടുവയ്ക്കുന്നു.
‘ന്യായപത്രം’ വാഗ്ഇധാനം ഇങ്ങനെ
കർഷക ന്യായ്
എം.എസ് സ്വാമിനാഥൻ സമവാക്യപ്രകാരം കുറഞ്ഞ തറവില നിയമവിധേയമാക്കും
കർഷകർക്കായി വായ്പ എഴുതിത്തള്ളൽ സ്ഥിരം കമ്മീഷൻ
വിള നഷ്ടത്തിന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം
കർഷക ഗുണത്തിനായി സ്ഥിര കയറ്റുമതി-
ഇറക്കുമതി നയം
കാർഷിക മേഖലയ്ക്ക് ജി.എസ്.ടി ഒഴിവാക്കും
തൊഴിലാളി ന്യായ്
സാർവത്രിക സൗജന്യചികിത്സ.
രോഗനിർണയം, മരുന്ന്, ചികിത്സ, ശസ്ത്രക്രിയ, സ്വാന്തനചികിത്സ എന്നിവ തൊഴിലുറപ്പ് പദ്ധതിക്കാർക്കടക്കം 400 രൂപ കുറഞ്ഞ കൂലി
നഗരമേഖലയിലും തൊഴിലുറപ്പ്
അസംഘടിത മേഖലയിലുള്ളവർക്ക് ലൈഫ്
ഇൻഷുറൻസും അപകട ഇൻഷുറൻസും
പ്രധാന സർക്കാർ മേഖലയിൽ കരാർ നിയമം
അവസാനിപ്പിക്കും
സമത്വ ന്യായ്
സാമൂഹിക- സാമ്പത്തിക ജാതി സെൻസസ്
SC, ST, OBC സംവരണ പരിധി 50% എന്നത് ഒഴിവാക്കും
ജനസംഖ്യാനുപാതികമായി SC-ST പ്രത്യേക ബജറ്റ്
വനാവകാശ നഷ്ടപരിഹാരം ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും ഗിരിവർഗക്കാർ കൂടുതലുള്ള സ്ഥലങ്ങൾ ഗിരിവർഗമേഖലയായി വിജ്ഞാപനം ചെയ്യും
യുവ ന്യായ്
തൊഴിൽ കലണ്ടറിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം തൊഴിൽ
വിദ്യാസമ്പന്നർക്കെല്ലാം വർഷം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡോടെ അപ്രന്റീസ്ഷിപ്പ്
ഉദ്യോഗപരീക്ഷാ ചോദ്യപേപ്പർ തടയും
ഗിഗ് വർക്കർമാർക്ക് സാമൂഹിക സുരക്ഷയും മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും
യുവാക്കൾക്കായി 5000 കോടിയുടെ സ്റ്റാർട്ടപ്പ് ഫണ്ട്
വനിതാ ന്യായ്
ദരിദ്ര കുടുംബങ്ങളിലെ ഗൃഹനാഥയ്ക്ക് വർഷം ഒരു ലക്ഷം രൂപ അക്കൗണ്ടിൽ
പുതിയ കേന്ദ്ര സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണം
ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് കേന്ദ്ര ശമ്പളവിഹിതം ഇരട്ടിയാക്കും
വർക്കിങ് വുമൺ ഹോസ്റ്റൽ ഇരട്ടിയാക്കും