Wednesday, December 25, 2024

Top 5 This Week

Related Posts

1700 കോടി അടയ്ക്കണം : കോൺഗ്രിസസിനു വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാർട്ടിക്ക് കൈമാറി. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക.

2014-15 മുതൽ 2016-17 വരെയും , 2017-18 മുതൽ 2020-21, വരെയും നികുതി പുനർനിർണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ മുൻ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. പുനർനിർണയം ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
അതേസമയം, അനുബന്ധ രേഖകൾ ഒന്നും വയ്ക്കാതെയാണ് നോട്ടീസ് കൈമാറിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ആദായനികുതി വകുപ്പിൻറെ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തെരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ‘കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മുഴുവൻ മരവിപ്പിച്ചിരുന്നു

നീക്കം ജനാധിപത്യവിരുദ്ധമാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ആദായനികുതി വകുപ്പിന്റെ ഇടപെടലുകളെ തുടർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനിടയിലാണ് പാർട്ടിക്ക് ആഘാതമായി ഭീമമായ തുകകളുടെ പുതിയ നോട്ടീസുകൾ ആദായ നികുതി വകുപ്പ് കൈമാറുന്നത്. പാർ്ട്ടി ഫണ്ടിന്റെ വിനിയോഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അനിവാര്യമാണെന്നിരിക്കെ പ്രശ്‌നത്തെ കോൺഗ്രസ് എങ്ങനെ നേരിടുമെന്ന് ആലോതനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles