Wednesday, January 29, 2025

Top 5 This Week

Related Posts

‘ എന്റെ ആലയം പ്രാർത്ഥനാലയം, നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീർത്തു’ എന്ന് ക്രിസ്തു പള്ളിയെ നോക്കി പറഞ്ഞത് അന്വര്ത്ഥമായി

ഇടുക്കി രൂപത പള്ളികളിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ സഞ്ചാരിയും എഴുത്തുകാരനുമായ സജി മർക്കോസ്സിന്റെ പ്രതികരണം.

കേരളസ്റ്റോറി എന്ന പ്രൊപ്പഗാണ്ട സിനിമയ്ക്കെതിരെ മുസ്ലിം സമൂഹത്തിനു പരാതിയുണ്ട്, ആശങ്കയുണ്ട്, മതേതര സമൂഹത്തിനു ആശങ്കയുണ്ട്. ജനാധിപത്യ സമൂഹത്തിനു വിയോജിപ്പ് ഉണ്ട്. ആ പരാതികളും
ആശങ്കയും പരിഗണിക്കാതെ നുണ ഫാക്ടറികളുണ്ടാക്കിയ കള്ളം പള്ളികൾവഴി പ്രചരിപ്പിക്കുന്നു. അത് പരിഹരിക്കാതെ കുർബാന ചൊല്ലരുത് എന്നാണു ക്രിസ്തു പറഞ്ഞിരിക്കുന്നത്. അത് മനസിലാക്കാതെ വെറുപ്പ് പ്രചരിപ്പിക്കുന്ന രൂപതകൾ നന്മ സുവിശേഷിച്ച ഇടയന്റെ വാക്കുകൾ മറന്നിരിക്കുന്നു. അദ്ദേഹം കുറിക്കുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ക്രിസ്തുവിന്റെ ഉപദേശങ്ങളുടെ രത്‌നച്ചുരുക്കം ആണ് മലയിലെ പ്രസംഗം (ഠവല ടലൃാീി ീി വേല ങീൗി)േ. അത് വിശദമായി മത്തായിയുടെ സുവിശേഷം അഞ്ച് , ആറ് ഏഴു അധ്യായങ്ങളിൽ വിദശീകരിച്ചിട്ടുണ്ട്.
അഞ്ചാം അധ്യായത്തിലെ 23 മുതലുള്ള വാക്യങ്ങളാണ് ചുവടെ :
”23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
അതിന്റെ 23 ആം വാചകം ശ്രദ്ധിക്കണം: യാഗപീഠത്തിന്റെ അടുത്ത് വരുമ്പോൾ, നിനക്ക് സഹോദരനോട് വല്ല പ്രശ്‌നവും ഉണ്ടോ എന്നല്ല – ‘ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു ഓർമ്മവന്നാൽ’ എന്നാണ് . ഒരു പക്ഷെ, നിങ്ങൾ ആ വിഷയത്തിൽ തെറ്റുകാരൻ അല്ലായിരിക്കാം, നിനക്കു പരാതിയുമില്ലായിരിക്കാം – പക്ഷെ, അതുകൊണ്ട് കാര്യമില്ല. സഹോദരന് നിനക്കെതിരെ പരാതിയുണ്ട് എങ്കിൽ യാഗം കഴിക്കാൻ പാടില്ല.

കേരളസ്റ്റോറി എന്ന പ്രൊപ്പഗാണ്ട സിനിമയ്ക്കെതിരെ മുസ്ലിം സമൂഹത്തിനു പരാതിയുണ്ട്, ആശങ്കയുണ്ട്, മതേതര സമൂഹത്തിനു ആശങ്കയുണ്ട്. ജനാധിപത്യ സമൂഹത്തിനു വിയോജിപ്പ് ഉണ്ട്. ആ പരാതികളും
ആശങ്കയും പരിഗണിക്കാതെ നുണ ഫാക്ടറികളുണ്ടാക്കിയ കള്ളം പള്ളികൾവഴി പ്രചരിപ്പിക്കുന്നു. അത് പരിഹരിക്കാതെ കുർബാന ചൊല്ലരുത് എന്നാണു ക്രിസ്തു പറഞ്ഞിരിക്കുന്നത്. അത് മനസിലാക്കാതെ വെറുപ്പ് പ്രചരിപ്പിക്കുന്ന രൂപതകൾ നന്മ സുവിശേഷിച്ച ഇടയന്റെ വാക്കുകൾ മറന്നിരിക്കുന്നു .
പരിഹാരം 24 ആം വാചകത്തിലുണ്ട് : ‘നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക’
‘ എന്റെ ആലയം പ്രാർത്ഥനാലയം, നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീർത്തു’ എന്ന് ക്രിസ്തു പള്ളിയെ നോക്കി പറഞ്ഞത് അന്വര്ത്ഥമായി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles