Wednesday, December 25, 2024

Top 5 This Week

Related Posts

ഉപതെരഞ്ഞെടുപ്പിൽ 13ൽ 10 സീറ്റിലും ഇന്ത്യ സഖ്യ കക്ഷികൾക്ക് വിജയം

ന്യൂഡൽഹി : ഏഴ് സംസ്ഥാനങ്ങളിലായുള്ള 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്ക് ഉജ്ജ്വല വിജയം. ബിജെപിക്ക് രണ്ടു സീറ്റുമാത്രം. ബിഹാറിലെ ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു

പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ഡ, മണിക്താല, ഹിമാചലിലെ ദെഹ്ര, ഹമീർപ്പുർ, നാലാഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മൻഗ്ലൗർ, ബീഹാറിലെ രൂപൗലി, തമിഴ്നാടിലെ വിക്രവന്ധി, പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, മധ്യപ്രദേശിലെ അമർവാര എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പശ്ചിമ ബംഗാളിൽ ബിജെപിയുടെ മൂന്നു സിറ്റിംഗ് സീറ്റുകളൾ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും തൃണമൂൽ കോൺഗ്രസ് ജയിച്ചു. റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ഡ മണ്ഡലങ്ങളാണ് ബിജെപിക്ക് നഷ്ടമായത്.2021 ൽ വിജയിച്ച മൂന്നു ബിജെപി എംഎൽഎ മാരും പാർലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ്്് ടി.എം.സിയിൽ ചേർന്നതാണ് ഉപതിരഞ്ഞെടുപ്പിനു കാരണമായത്. റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ എന്നിവിടങ്ങളിൽ ബിജെപിയിൽനിന്ന് രാജിവച്ചവർ തന്നെയാണ് മത്സരിച്ചത്.

്ടി.എം.സിയുടെ സിറ്റിങ് സീറ്റായ മണിക്ടാല മണ്ഡലത്തിൽ 62,312 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുപ്തി പാണ്ഡെ ബിജെപി സ്ഥാനാർഥി കല്യാൺ ചൗധരിയെ തോൽപ്പിച്ചത്. ഭർത്താവും മുൻ മന്ത്രിയുമായ സധൻ പാണ്ഡെയുടെ നിര്യാണത്തെത്തുടർന്നാണ് ഒഴിവു വന്ന മണിക്ടാല സീറ്റിൽ ഭാര്യ സുപ്തിയെ ടിഎംസി സ്ഥാനാർഥിയാക്കുകയായിരുന്നു.
ഹിമാചൽ പ്രദേശിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് കോൺഗ്രസും, ഒരിടത്ത് ബിജെപിയും ജയിച്ചു. ദെഹ്ര, നാലാഗഡ് മണ്ഡലങ്ങളിൽ കോൺഗ്രസ് ജയിച്ചപ്പോൾ ഹമീർപ്പുരിലാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചത്. ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സാഹുവിന്റെ ഭാര്യ കമലേഷ് ഠാക്കൂർ ദെഹ്രയിൽ 9000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. മൂന്നു മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്വതന്ത്രർ ബിജെപിയിൽ ചേർന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗളൂർ എന്നീ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചു. ബദരീനാഥിൽ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭണ്ഡാരി ബിജെപിയിൽ ചേർന്നതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ രാജേന്ദ്ര ഭണ്ഡാരിയെ തോൽപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി ലഖപത് സിങ് ബുട്ടോല വിജയിച്ചു. മംഗളൂരിൽ ബിഎസ്പി സിറ്റിംഗ് സീറ്റിലും കോൺഗ്രസ് ജയിച്ചു. ബിഎസ്പി എംഎൽഎ സർവത് കരിം അൻസാരിയുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

തമിഴ്നാടിലെ വിക്രവന്ധി മണ്ഡലത്തിൽ ഡിഎംകെ സിറ്റിങ് സീറ്റ് നിലനിർത്തി. ഡിഎംകെയുടെ എൻ പുകഴേന്തിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ അണ്ണിയൂർ ശിവ ജയിച്ചു. മധ്യപ്രദേശിലെ അമർവാര കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കമലേഷ് ഷാ മണ്ഡലത്തിൽ ജയിച്ചു.

പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ ആം ആദ്മി (എഎപി) സ്ഥാനാർഥി മൊഹിന്ദർ ഭഗത് ജയിച്ചു. എംഎൽഎ ശീതൾ അംഗുറൽ ആം ആദ്മി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ജെഡിയുവിന്റെ സിറ്റിങ് സീറ്റായ ബീഹാറിലെ രൂപൗലി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിങ് ജയിച്ചു. ജെഡിയു എംഎൽഎ ബിമ ഭാരതി രാജിവെച്ച് ആർജെഡിയിൽ ചേർന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ ബിമ ഭാരതിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles