Wednesday, December 25, 2024

Top 5 This Week

Related Posts

ഇസ്രയേല്‍ ക്രൂരത ; ഗാസയിലെ ആശുപത്രി വളപ്പിൽ കുട്ടക്കുഴിമാടങ്ങൾ

ഗാസ അൽ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലും പിന്നാലെ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിലും കൂട്ടകുഴിമാടം കണ്ടെത്തി. രണ്ടു കുഴി മാടങ്ങളിൽനിന്നായി കുറഞ്ഞത് 170 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് ഗാസ സർക്കാർ മീഡിയ നൽകുന്ന വിവരം.

ഖാൻ യൂനിസിൽ നിന്ന് ഇസ്രായേൽ സേന പിന്മാറി രണ്ടാഴ്ചക്ക് ശേഷമാണ് മെഡിക്കൽ കോംപ്ലക്‌സിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിൽ വ്യാപിപ്പിച്ചതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഫലസ്തീൻ എമർജൻസി സർവീസ് അറിയിച്ചു. ഇസ്രയേൽ സൈന്യം പിൻമാറിയ പ്രദേശങ്ങളിൽ നൂറുകണക്കിനു പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്‌.

വടക്കൻ ഗസ്സ മുനമ്പിലെ അൽ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലുമാണ് ഏപ്രിൽ 15ന് കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. ഇസ്രായേൽ സൈന്യം വകവരുത്തിയ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 ഓളം പേരുടെ മൃതദേഹങ്ങളാണ് അൽ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലുമാണ് കൂട്ടകുഴിമാടത്തിൽ നിന്ന് ഗസ്സ ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസ് ഫോഴ്‌സും കണ്ടെടുത്തത്. ഏപ്രിൽ ഏഴിനാണ് ഇസ്രായേൽ സേന തെക്കൻ നഗരത്തിൽ നിന്ന് പിൻവാങ്ങിയത്.

ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത് ബുള്ർഡോസര്ർ കൂട്ടക്കുഴിമാടം തീർത്ത് മറവ് ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles