യുപിയിലും ബീഹാറിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ എട്ട് ഉദ്യോഗസ്ഥർവീതമാണ് മരിച്ചത്. അവസാന ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരുടെ മരണം ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിക്കുന്നതാണ്. ഉഷ്ണതരംഗത്തിൽ ഇതോടെ ഉത്തരേന്ത്യയിൽ മരണം 54 കടന്നു.
ഉത്തർപ്രദേശിലെ മിർസാപൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന ആറ് ഹോം ഗാർഡുകൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഇവിടെ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 ഹോം ഗാർഡുകളിൽ ആറ് പേരും മരിച്ചതായി മിർസാപൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആർ ബി കമൽ പറഞ്ഞു. കഴിഞ്ഞ ദിവസം യുപിയിലെ
സോൻഭദ്രയിൽ രണ്ടുപേർ മരിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ആസ്ഥാനമായ റോബർട്ട്സ്ഗഞ്ചിലെ പോളിടെക്നിക് കോളേജിൽ 11 പേർക്ക് പെട്ടെന്ന് അസ്വസ്തത ബാധിക്കുകയും . ഇവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. എന്നാൽ രണ്ടു പേരുടെ ജീവൻ ര്ക്ഷിക്കാനായില്ല. ഉത്തർപ്രദേശിലെ 14 ലോകസഭാ സീറ്റുകളിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
രാജസ്ഥാനിലും ഇതുവരെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിഹാറിലും സൂര്യാതപമേറ്റ് എട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. 48 മണിക്കൂറിനിടെ ബിഹാറിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന ബിഹാറിലെ മണ്ഡലങ്ങളിലേക്ക് നിയമിക്കപ്പെട്ടവരാണ് സൂര്യാതപമേറ്റ് മരിച്ചവരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ബീഹാറിൽ മാത്രം 32 പേർ സൂര്യാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം രൂക്ഷമായിരിക്കുന്നത്. കനത്ത ചൂട് വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നതിനെയും ബാധിച്ചേക്കുമെന്നാണ് ആശങ്ക. ഇതുവരെ 54 പേരാണ് രാജ്യത്ത്് മരിച്ചത്.
കണക്കിൽപ്പെടുത്താത്ത നിരവധി മരണങ്ങൾ വേറെയും ഉണ്ടെന്നാണ് അറിയുന്നത്.