Wednesday, December 25, 2024

Top 5 This Week

Related Posts

ഹരിയാനയിൽ ബിജെപി സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്

ഹരിയാനയിൽ നിയമ സഭയിൽ ബിജെപി സർ്ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. പിന്തുണ പിൻവലിച്ച മൂ്ന്നു പേരും കോൺഗ്രസിനു പിന്തുണ നൽകി.
ഇതോടെ 90 അംഗ നിയമസഭയിൽ സർക്കാറിന് പിന്തുണക്കുന്നവരുടെ എണ്ണം 42 ആയി കുറഞ്ഞു. കോൺഗ്രസിന്റെ പിന്തുണ 34 ആയി ഉയര്ർന്നു. രണ്ട്്് അംഗങ്ങളുടെ ഒഴിവ് ഉണ്ട്്.

സോംബിർ സാങ്വാൻ, രൺധീർ ഗോലെൻ, ധരംപാൽ ഗോന്ദർ എന്നിവരാണ് പിന്തുണ പിൻവലിച്ചത്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ റോഹ്തക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇവർ പിന്തുണ പിൻവലിച്ച കാര്യം അറിയിച്ചത്.’ഞങ്ങൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണ്. ഞങ്ങൾ കോൺഗ്രസിന് പിന്തുണ നൽകുന്നു. കർഷകരുമായി ബന്ധപ്പെട്ട വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും ഇവർ പറഞ്ഞു.

ബി.ജെ.പിക്ക് 40 അംഗങ്ങളാണ് ഉള്ളത്. രണ്ടു സ്വതന്ത്രമാരുടെ പിന്തുണയുണ്ട്്. ബിജെപി സർക്കാരിനെ പിന്തുണച്ചിരുന്ന ജെജെപി പിന്തുണ പിൻവലിച്ചതോടെ കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഘട്ടർ രാജിവെച്ചിരുന്നു. പകരം കുരുക്ഷേത്രയിൽ നിന്നുള്ള എം.പി നായബ് സിങ്ങ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജെ.ജെ.പി ക്ക് 10 എംഎൽഎ മാരാണ് ഉള്ളത്. ഹരിയാനയിൽ ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തുടർന്ന്് നിയമ സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles