Friday, December 27, 2024

Top 5 This Week

Related Posts

കൈവെട്ട് കേസ് ആറ് പ്രതികൾ കുറ്റക്കാരെന്നു കോടതി : ശിക്ഷ നാളെ വിധിക്കും

കൊച്ചി: ചോദ്യപേപ്പറിൽ പ്രവാചകനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച്് പ്രഫ. ടി.ജെ. ജോസഫിൻറെ കൈവെട്ടിയ കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എൻ.ഐ.എ കോടതി വിിധിച്ചു. അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്നു കാണിച്ച് വെറുതേവിട്ടു.

രണ്ടാം ഘ്ട്ട വിചാരണയിലാണ് രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാർകര തോട്ടത്തിക്കുടി വീട്ടിൽ സജിൽ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ എം.കെ. നാസർ (48), അഞ്ചാം പ്രതി ആലുവ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ.എ. നജീബ് (42), ഒമ്പതാം പ്രതി കുഞ്ഞുണ്ണിക്കര മണ്ണർകാട് വീട്ടിൽ എം.കെ. നൗഷാദ് (48), 11ാം പ്രതി കുഞ്ഞുണ്ണിക്കര പുലിയത്ത് വീട്ടിൽ പി.പി. മൊയ്തീൻകുഞ്ഞ് (60), 12ാം പ്രതി ആലുവ തായിക്കാട്ടുകര പണിക്കരുവീട്ടിൽ പി.എം. അയ്യൂബ് (48) എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. .
എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്‌കറാണ് വിധി പുറപ്പെടുവിച്ചത്. കുറ്റക്കാരായ പ്രതികൾക്കുള്ള ശിക്ഷ നാളെ ഉച്ചക്ക് മൂന്നു മണിക്ക് വിധിക്കും.

നാലാം പ്രതി ഓടക്കാലി ഏക്കുന്നം തേലപ്പുറം വീട്ടിൽ ഷഫീഖ് (31), ഓടക്കാലി ഏക്കുന്നം കിഴക്കനായിൽ വീട്ടിൽ അസീസ് ഓടക്കാലി (36), ആലുവ തോട്ടക്കാട്ടുകരമാട്ടുപ്പടി വീട്ടിൽ മുഹമ്മദ് റാഫി (40), ആലുവ വെളിയത്തുനാട് കരിമ്പനക്കൽ വീട്ടിൽ സാബു എന്ന ടി.പി. സുബൈർ (40), ആലുവ കുന്നത്തേരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മൻസൂർ (52) എന്നിവരെയാണ് കോടതി വെറുതേവിട്ടത്. ഒമ്പതാം പ്രതി എം.കെ. നൗഷാദ്, 11-ാം പ്രതി പി.പി. മൊയ്തീൻകുഞ്ഞ്, 12-ാം പ്രതി പി.എം. അയ്യൂബ് എന്നിവർക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഈ പ്രതികൾക്കെതിരെ ഐ.പി.സി 202, 212 വകുപ്പുകൾ നിലനിൽക്കും.

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്.
രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവാചകനായ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ക്രൂരമായ ആക്രമണം നടത്തിയത്.
ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമലമാതാ പള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. കേസിൽ ഒന്നാം പ്രതി പെരുമ്പാവൂർ അശമന്നൂർ മുണ്ടശ്ശേരി വീട്ടിൽ സവാദ് (33) നെ ഇതുവരെ പിടികൂടാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles