Friday, December 27, 2024

Top 5 This Week

Related Posts

ഭീമാ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖയ്ക്ക് ജാമ്യം

ഭീമാ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി വിചാരണത്തടവിൽ കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖയ്ക്ക് ജാമ്യം. നവ്ഖാലയ്ക്ക് ജാമ്യം നൽകിയ മൂബൈ ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു. സുപ്രീംകോടതി. വിചാരണ നീളുന്ന സാഹചര്യവും നവ്ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ എൻഐഎയുടെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച്.

യുഎപിഎയുടെ 15-ാം വകുപ്പ് പ്രകാരം നവ്‌ലാഖ ഭീകരപ്രവർത്തനം നടത്തിയെന്ന് അനുമാനിക്കാൻ കഴിയുന്ന തെളിവുകളൊന്നുമില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. നവ്‌ലാഖ നാല് വർഷത്തിലേറെയായി തടവിലാണെന്നും വിചാരണ പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നും സുപ്രീംകോടതി ചൊവ്വാഴ്ച നടത്തിയ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. കുറ്റം ചുമത്തിയിട്ടില്ലെന്ന പ്രസക്ത ഘടകങ്ങളും കോടതി പരിഗണിച്ചു.

ഇരുനൂറ് വർഷംമുമ്പ് പേഷ്വാഭരണത്തിനെതിരെ ദളിതർ നേടിയ യുദ്ധവിജയം ‘എൽഗാർ പരിഷദ്’ എന്ന പേരിൽ പുതുവർഷപ്പുലരിയിൽ പുണെയിലെ ഭീമ കൊറേഗാവിൽ ആഘോഷിച്ചു. ഇതോടനുബന്ധുച്ച്് നടന്ന ആക്രമണത്തിൽ കുറ്റം ആരോപിച്ചാണ് ഗൗതം നവ്ലാഖ ഉൾപ്പെടെ 16 പേരെ (അഭിഭാഷകർ, അധ്യാപകർ, എഴുത്തുകാർ) പോലീസ് അറസ്റ്റ് ചെയ്തത്. 2020 ൽ അറസ്റ്റിലായ നവ്ലാഖയെ ആരോഗ്യസ്ഥിതി പരിഗണിച്ച് സുപ്രിം കോടതി ഉത്തരവ് പ്രകാരം മാറ്റാൻ 2022 നവംബർ മുതൽ മുംബൈയിലെ സിപിഎം നിയന്ത്രണത്തിലുള്ള പബ്ലിക് ലൈബ്രറിയുടെ ഭാഗമായ കെട്ടിടത്തിൽ വീട്ടുതടങ്കലിലായിരുന്നു. വീട്ടുതടങ്കലിനുള്ള സുരക്ഷാച്ചെലവായി എൻഐഎ ആവശ്യപ്പെട്ട 1.64 കോടി രൂപ നൽകാൻ സുപ്രീംകോടതി നവ്ലാഖയോട് അടുത്തിടെ നിർദേശിച്ചിരുന്നു.

ഭീമ കൊറേഗാവ് കേസിൽ ജാമ്യം ലഭിക്കുന്ന ഏഴാമത്തെ വ്യക്തിയാണ് ഗൗതം നവ്‌ലാഖ. സുധ ഭരദ്വാജിന് 2021 ൽ സ്ഥിര ജാമ്യം ലഭിച്ചു.ആനന്ദ് തെൽതുംബ്ഡെയ്ക്ക് 2022 ലും വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, വരവര റാവു എന്നിവർക്കും ജാമ്യം അനുവദിച്ചു. പ്രൊഫസർ ഷോമ സെന്നിന് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം നൽകിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഫാദർ സ്റ്റാൻ സ്വാമി വേണ്ടത്ര ചികിത്സ കിട്ടാതെ മരിച്ച സംഭവും ഉണ്ടായി.

ജ്യോതി ജഗ്താപ്, സാഗർ ഗോർഖെ, രമേഷ് ഗൈചോർ, റൗട്ട്, സുരേന്ദ്ര ഗാഡ്‌ലിംഗ്, സുധീർ ധവാലെ, റോണ വിൽസൺ, ഹാനി ബാബു എന്നിവരാണ് ഇപ്പോഴും ജയിലിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles