വ്യാഴാഴ്ച അന്തരിച്ച യാക്കോബായ സഭയുടെ അദ്ധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറടക്കം ഇന്ന് (ശനിയാഴ്ച ) പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും കബറടക്കം. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ,് പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തുടങ്ങിയവർ എന്നിവർ ആദരാജഞലി അർപ്പിക്കാനെത്തും.
കോതമംഗലം ചെറിയ പള്ളിയിലും, വലിയ പള്ളിയിലും, പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലും ഭൗതിക ശരീരം പൊതുദർശനത്തിനുവച്ചു. വിടവാങ്ങിയ സഭാതലവന് അന്തിമോപചാരം അർപ്പിക്കുന്നതിനും കബറടക്ക ശൂശ്രൂഷയിലും പതിനായിരങ്ങളാണ് എത്തിയത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നൂറുകണക്കിനുപേർ അന്ത്യാജഞലി അർപ്പിച്ചു.
ശ്രേഷ്ഠ ബാവായുടെ കബറടക്കവുമായി ബന്ധപ്പെട്ട് ശുശ്രൂഷ മാർ അത്തനേഷ്യസ് ഇന്നു രാവിലെ 10 മുതൽ പുത്തൻകുരിശിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.