Friday, December 27, 2024

Top 5 This Week

Related Posts

കേരളത്തിൽ പ്രളയവും മരണവും അനുശോചനവുമായി രാജീവ് ചന്ദ്രശേഖർ ; ഇതുപോലെ ഹിമാലയൻ അബദ്ധം ആർക്കെങ്കിലും പറ്റുമോ ?

കേരളത്തിൽ പ്രളയവും ജീവഹാനിയും സംഭവിച്ചവർക്ക് അനുശോചനം നേർന്ന് കേന്ദ്രമന്ത്രിയുടെ കുറിപ്പ് ഫേസ്ബുക്കിലും എക്‌സിലും കണ്ടവർ ഞെട്ടി. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്ര ഇളക്ടോണിക്‌സ് ആന്റ് ഐടി മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറാണ് സംഭവിക്കാത്ത കാര്യത്തിൽ പോസ്റ്റിട്ട് എയറിലായത്.
കേരളത്തിൽ ഇല്ലാത്ത പ്രളയവും ജീവൻ നഷ്ടവും എവിടെനിന്നുകിട്ടിയെന്ന ചോദ്യം ഉയർന്നു. അതും ഐടിയുടെ കൂടെ ചുമതലയുളള മന്ത്രിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനവും ട്രോളുകളും നിറഞ്ഞതോടെ ഒടുവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്തു മുങ്ങേണ്ട അവസഥയിലായി കേന്ദ്രമന്ത്രി.

“കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു”.
Saddened to hear about the tragic loss of lives due to torrential rains in Kerala. My condolences to the bereaved families. Hoping for a speedy recovery of those injured. ഇതായിരുന്നു പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ “ഇപ്പോൾ കണ്ടത് ‘2018’ സിനിമയാണ്. തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ടുവന്നാൽ പൂർണ ബോധം പോകാതെ രക്ഷപ്പെടാം” എന്നാണ് പ്രതികരിച്ചത്.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.
‘സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം പങ്കുവെച്ച് ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ… ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ എന്നായിരുന്നു തിരവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരിഹാസം.

പോസ്റ്റ് പിൻവലിച്ചെങ്കിലും ട്രോളുകൾക്കും ആക്ഷേപത്തിനും കുറവില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ കൂടിയായ വ്യക്തിക്കാണ് ഹിമാലയൻ അബദ്ധം സംഭവിച്ചതെന്നത് ഓർക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles