കോട്ടയം. : പുതുപ്പള്ളിയിലും കോട്ടയത്തും എം.സി. റോഡിന്റെ ഓരത്തും പതിനായിരങ്ങൾ ഇന്നലെ ഉറങ്ങിയില്ല. മധ്യകേരളത്തിൽ ചരിത്രത്തിൽ ഒരു നേതാവിനും ലഭിക്കാത്ത ആദരവാണ് ഉമ്മൻ ചാണ്ടിക്ക്്് ലഭിക്കുന്നത്. മഴയും, ഇരുട്ടും, ഗതാഗത സ്തംഭനവും ഒന്നും കാര്യമാക്കാതെ ഉമമൻ ചാണ്ടിക്ക്്് അന്ത്യാഭിവാദം അർപ്പിക്കാൻ ജനം തെറുവിലേക്ക്് ഒഴുകിയെത്തിയതോടെ എല്ലാ സമയക്രമങ്ങളും തെറ്റിയിരിക്കുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിനുവയ്ക്കുമെന്ന് പ്രതീക്ഷിച്ച മൃതദേഹം വ്യാഴാഴ്ച പുലർച്ചെ 5.55 ന് ചങ്ങനാശ്ശേരിയിലെത്തിക്കാനെ സാധിച്ചുള്ളൂ. വിലാപ യാത്ര ചങ്ങനാശ്ശേരിയും, ഉമമൻ ചാണ്ടിയുടെ കലാലയമായ എസ്.ബി കോളേജും പിന്നിട്ട്്് രാവിലെയാണ് കോട്ടയത്തേക്കു നീങ്ങുന്നത്.
ബുധനാഴ്ച രാവിലെ ഏഴിന് തിരുവന്തപുരം ജഗതിയിലെ പുതുപ്പള്ളിയിലെ വീട്ടിൽനിന്നു പ്രത്യേക സഞ്ചമാക്കിയ കെ.എസ്.ആർ.ടി. സി ബസ്സിൽ ആരംഭിച്ച വിലാപ യാത്ര കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ലയും പിന്നിട്ട്്്് ചങ്ങനാശ്ശേരി വഴി കോട്ടയത്തേക്ക് പ്രവേശിക്കുമ്പോൾ കടന്നുവന്ന വീഥികളിൽ കണ്ട കാഴ്ച ഉമ്മൻ ചാണ്ടിയുടെ ജനകീയ പിന്തുണ എത്രമാത്രം ശകതമായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി വഴിയോരങ്ങളിൽ കാത്തുനില്ക്കുന്ന വിദ്യാർഥികൾ, അലമുറയിട്ടു രയുന്ന സ്്ത്രീകളും, പുരുഷൻമാരും, ഭൗതികശരീരം വഹിച്ചുകൊണ്ടുപോകുന്ന വാഹനമെങ്കിലും കാണാൻ കഴിയണേ എന്നു വിലപിക്കുന്ന ജനക്കൂട്ടം, തെക്കൻ കേരളത്തിന്റെ ചരിത്രത്തിൽ ഉമ്മൻചാണ്ടി എന്ന നേതാവിനുമാത്രം ലഭ്യമായതാണ്. ‘കരയുന്ന ജനങ്ങളെ നോക്കി എന്തിന് നിങ്ങൾ കരയയുന്നു. ഉമമൻ ചാണ്ടി മരിച്ചിട്ടില്ലെന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുന്നതും കേൾക്കാം.
ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്ന് മരണവാർത്ത കേട്ട നിമിഷം മുതൽ പുതുപ്പള്ളി ഉറങ്ങിയിട്ടില്ല, ബുധനാഴ്ച രാത്രി മൃതദേഹം വീട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച് വീടിനുമുമ്പിൽ കാത്തിരിക്കുന്ന ജനം, അതുപോലെ തിരുനക്കര മൈതാനിയിലും. ദു: ഖം ഖനീഭവിച്ച മനസ്സുമായി ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്്. ജനകൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാതെ നേതാക്കളും, പോലീസും വലയുന്നു. കോട്ടയത്തുനിന്നു പുതുപ്പളളിയിലേക്ക് വിലാപയാത്ര മഹാപ്രവാഹത്തെ മറികടന്നു എപ്പോൾ എത്തിക്കുമെന്ന് പറയാനാവില്ല, സംസ്‌കാരം ചടങ്ങുകളും വൈകുമെന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്.. കേരളത്തിന്റെ ചരിത്രത്തിൽ ന്യൂനപക്ഷ ക്രൈസ്തവ സമുദായത്തിൽ പിറന്ന ഒരു നേതാവിന്, ഒരു കോൺഗ്രസ് നേതാവിന് ഇതേ ദുഖത്തോടെ ജനം വിട നല്കിയിട്ടില്ല. അതെ, ജനങ്ങൾക്കുവേണ്ടി ഉറങ്ങാതിരുന്ന നേതാവിനു അന്ത്യയാത്രാമൊഴി ചൊല്ലാൻ ജനം ഉറങ്ങാതെ ഒപ്പമുണ്ട്്്. രാഷ്ട്രീയ നേതാക്കൾക്ക് വിലയും നിലയുമില്ലെന്നു വിലയിരുത്തപ്പെടുന്ന കാലത്ത്്് അങ്ങനെയല്ലെന്നു മറുപടിക്ക് മാതൃകയായി പ്രകാശിക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതം.