Wednesday, December 25, 2024

Top 5 This Week

Related Posts

വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് മർച്ചന്റ്‌സ് അക്കാദമിക് അവാർഡ് വിതരണം

മൂവാറ്റുപുഴ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് മർച്ചന്റ്‌സ് അക്കാദമിക് അവാർഡ് വിതരണം അഡ്വ:ഡീൻ കുര്യാക്കോസ് എം.പി. ഉദ്്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും എസ്.എസ്.എൽ.സി,പ്ലസ് ടു, വി.എച്ച്.എസ്.ഇ, പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച നൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകി.


് 18-ാം വാർഡിൽ അബാക്കസ് ട്യൂഷൻ സെന്ററിൽ റഹ്‌മത്ത് നിഷാദ് വലിയപറമ്പിൽ -ന്റെ കീഴിൽ പരിശീലനം നേടിയ 4 വിദ്യാർത്ഥികൾക്ക് ഒന്നാം റാങ്കും, ഒരാൾക്ക് അഞ്ചാം റാങ്കും, ഒരാൾക്ക് ബി ഗ്രേഡും ലഭിച്ചു. മെയ് 1-ന് അങ്കമാലി morning star home science college സംഘടിപ്പിച്ച സ്റ്റേറ്റ് ലെവൽ എക്‌സാമിൽ 5000 കുട്ടികളോളം പങ്കെടുത്തു. അതിൽ നിന്നാണ് ഈ കുട്ടികൾ ഈ വിജയം കരസ്ഥമാക്കിയത്. ദേശീയതലത്തിൽ ബാംഗ്ലൂരിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി അഡ്വ: എ.ജെ. റിയാസ് പുരസ്‌കാരങ്ങൾ നൽകി. പി.എ.കബീർ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി പി.സി.മത്തായി,എം.എ. നാസർ, സുലേഖ അലിയാർ, അനസ് കൊച്ചുണ്ണി,നവാസ്.പി.എം, മിനി ജയൻ,രാജേഷ് കുമാർ,റ്റി.എൻ മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles