Thursday, December 26, 2024

Top 5 This Week

Related Posts

നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പീഡനം ; കെ.സി.എ പരിശീലകനെതിരെ നിയമ സഭയിൽ കെ.കെ. രമ എംഎൽഎ

ഗുസ്തി ഫെഡറേഷനിൽ ബ്രിജ്ഭൂഷനെതിരെ ഉയർന്ന ആരോപണത്തേക്കാൾ വലുതാണ് കെസിഎ പരിശീലകന്റെ പീഡനമെന്ന് കെ.കെ രമ എംഎൽഎ. നിയമ സഭയിൽ പറഞ്ഞു.
ഫിറ്റ്‌നസ് കാണിക്കാൻ പെൺകുട്ടികളോട് നഗ്‌ന ഫോട്ടോ പരിശീലകൻ ആവശ്യപ്പെട്ടെന്ന് രമ പറഞ്ഞു. കഴിഞ്ഞമാസം പന്ത്രണ്ടാം തീയതി മനുവിനെ തിരുവനന്തപുരം കൻന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത മനുവിനെതിരെ ഞെട്ടിക്കുന്ന ആരോപണമാണ് വെളിപ്പെട്ടിരിക്കുന്നത്.

മനുവിനെതിരെ ആറ് പോക്‌സോ കേസുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി. ബ്രിജ് ഭൂഷന്റെ കാര്യത്തിൽ കേന്ദ്രം സ്വീകരിച്ച നിലപാടല്ല കെസിഐയിലെ പീഡനത്തിൽ കേരള സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
2017-18 കാലയളവിൽ പെൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനെന്ന പേരിൽ പെൺകുട്ടിയെ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നു മനു ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആറു വർഷം മുൻപ് നടന്ന സംഭവത്തിൽ, ജൂൺ 12 നാണ് ക്രിക്കറ്റ് പരിശീലകൻ ശ്രീവരാഹം സ്വദേശി മനുവിനെ അറസ്റ്റ് ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ ശുചിമുറിയിൽവച്ച് കയറിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പിന്നാലെ 6 പെൺകുട്ടികൾ കൂടി ഇയാൾക്കെതിരെ പരാതി നല്കി.
നേരത്തെ പീഡനത്തിനിരയായ ഈ പെൺകുട്ടി ഒരു മാച്ചിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇതേ കോച്ചിനെ കണ്ട് ഞെട്ടി. തുടർന്ന്് പീഡന വിവരം പോലീസിനോട് പറഞ്ഞതോടെയാണ് മനു പ്രതിക്കൂട്ടിലായത്.

മനുവിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബിസിസിഐക്കും കെസിഎയ്ക്കും നൽകാനായി ശരീരഘടന മനസ്സിലാക്കാനെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തെന്നും ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂർണമെന്റുകൾക്കിടയിലും പീഡിപ്പിച്ചതായി പരാതിയുണ്ട്്.
അനുസരിക്കാത്ത പെൺകുട്ടികളെ പരിശീലനത്തിൽനിന്ന് ഒഴിവാക്കുകയും ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ കെ.കെ. രമയ്ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് യു.ഡി.എഫ് വിമർശനത്തിന് കാരണമായി. രണ്ടാം തവണയാണ് രമക്് മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിവായത്. ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട കെ,കെ, രമ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനും മുഖ്യമന്ത്രി മറുപടി നൽകിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles