Friday, December 27, 2024

Top 5 This Week

Related Posts

കിണറ്റിൽ വീണ കുട്ടിയാനയെ അമ്മ രക്ഷിക്കുന്ന ഹൃദൃവും മനോഹരവുമായ കാഴ്ച

പെരുമ്പാവൂർ : കിണറ്റിൽ വീണ കുട്ടിയാനയെ അമ്മ രക്ഷിക്കുന്ന ഹൃദൃവും മനോഹരവുമായ കാഴ്ച. മലയാറ്റൂർ ഇല്ലിത്തോട് സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് കുട്ടിയാന വീണത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ നോക്കുമ്പോഴാണ് കുട്ടിയാന കുളത്തിൽ വീണത് അറിയുന്നത്. തൊട്ടടുത്ത് തന്നെ അമ്മയാന നിലയുറപ്പിച്ചിരുന്നു. അധികം അകലെയല്ലാതെ കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു.

വിവരം അറിഞ്ഞ ് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറ്റും സ്ഥലത്ത് എത്തി. ആനക്കുട്ടിയെ രക്ഷിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. സമീപത്ത് തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിച്ച ശേഷം രക്ഷാ പ്രവർത്തനം ആരംഭിക്കുന്നതിനാണ് ആലോചിച്ചത്. എന്നാൽ ഈ സമയം അത്രയും കുളത്തിൽ വീണ കുട്ടിയാനയെ കരകയറ്റാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു അമ്മ. കിണറിൽനിന്നു കരയിലേക്ക് സുഗമമായി കയറുന്നതിന് മണ്ണ് ഇടിച്ചിടുന്നതും, ഇടയ്ക്കിടെ മുട്ടുകൂത്തിനിന്ന്്് തുമ്പിക്കൈകൊണ്ട് കുളത്തിൽ നിന്ന്്് കുട്ടിയാനയെ പിടിക്കുന്നതും കാണാമായിരുന്നു. ഏതാനും മണിക്കൂറുകളുടെ പരിശ്രമത്തിലൊടുവിൽ അത്ഭുതപ്പെടുത്തുംവിധം കുട്ടിയാനയെ അമ്മ കരയ്ക്കുകയറ്റി. തുടർന്ന് വനത്തിലേക്ക് ഓടിപോയി.

ഈ സമയം ആനക്കുട്ടി കിണറ്റിൽ വീണത് അറിഞ്ഞ് വലിയ ജനക്കൂട്ടവും പ്രദേശത്ത് എത്തി. ജനവാസ മേഖലയിൽ പതിവായി ആനയിറങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട്്് പ്രതിഷേധിക്കുകയും ചെയ്തു. മലയാറ്റൂരിലെ കാട്ടാനശല്യം സഭയിൽ ഉന്നയിച്ച് റോജി.എം.ജോൺ നിയമസഭയിൽ ഉന്നയിച്ചു. മലയാറ്റൂരിലടക്കം ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനകളെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് വനംവകുപ്പ് തുടരുന്നതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി.
പ്രതിഷേധിക്കുന്നവരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഉദാസീനത ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിസന്ധിക്കിടയിലും നാം കണ്ട മനോഹരമായ ദൃശ്യമാണ് കുട്ടിയാനയെ രക്ഷിച്ച തള്ളയാനയെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles