Tuesday, December 24, 2024

Top 5 This Week

Related Posts

രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി

രാജ്യചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് ഇലക്ട്രറൽ ബോണ്ട്്് രൂപത്തിൽ നടന്നത്. ഭരണകക്ഷിയായ ബിജെപിക്കുവേണ്ടി രൂപകല്പന ചെയ്ത ഈ പകൽക്കൊള്ളയിൽ മുഖ്യപ്രതിപക്ഷ കക്ഷികളും പങ്കാളിയായതോടെ എല്ലാവരും പ്രതിക്കൂട്ടിലാണ്. സുപ്രീംകോടതിയുടെ കർശന ഇടപെടലിൽ ഇലക്ടറൽ ബോണ്ടുകളുടെ പൂർണവിവരം പുറത്തു വന്നതോടെ തെളിവുകൾ ഒന്ന്ും അന്വേഷിച്ചുപോകേണ്ടതില്ലാത്ത വിധം കാര്്യങ്ങൾ വ്യക്തമാണ്. ഇ.ഡി. റെയ്ഡും, സിബിഐ അന്വേഷണവും, പൊതുമേഖലയിലെ കരാരും എല്ലാം ചേർന്ന്്് അവിഹിത ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരമാണ് കാണുന്നത്.

ഏറ്റവും കൂടുതൽ പണം കിട്ടിയ ബി.ജെ.പി. കൂടുതൽ ബോണ്ടുകൾ സ്വീകരിച്ചതും പണമാക്കി മാറ്റിയതും തിരഞ്ഞെടുപ്പ് വർഷങ്ങളിലാണ്. എന്നത് ഈ പണം തിരഞ്ഞെടുപ്പ് നേ്ട്ടത്തിനു എങ്ങനെയാണ് വിനിയോഗിച്ചതെന്ന്് വ്യക്തം. പല കമ്പനികളും സർക്കാർ കരാറുകൾ നേടിയ ശേഷവും. ഇ.ഡി. റെയ്ഡിനുേേശഷവുമാണ് ബോണ്ട് കൈമാറിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനു ഇടയായ മദ്യനയക്കേസിൽ പ്രതിയായി, പിന്നീട് മാപ്പു സാക്ഷിയായ ശരത് ചന്ദ്രറെഡ്ഡിയുടെ കമ്പനിയായ അരബിന്ദോ ഫാർമയാണ് 30 കോടി ബിജെപിക്ക്് രണ്ടു തവണയായി സംഭാവന നൽകിയത്.

മദ്യനയഅഴിമതിക്കേസിൽ പ്രതിയായിരുന്ന ഇതിൽ ആദ്യത്തെ അഞ്ചു കോടി നൽകിയിരിക്കുന്നത് 2022 നവംബർ 10ന് റെഡ്ഡി കസ്റ്റഡിയിലായി അഞ്ചാമത്തെ ദിവസം നവംബർ 15ന്. പിന്നീട് റെഡ്ഡി മദ്യനയഅഴിമതിക്കേസിൽ മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയായ ശേഷം വീണ്ടും 25 കോടി കൂടി ബി.ജെ.പിക്ക് ബോണ്ട് വഴി സംഭാവന നൽകിയതായും രേഖകൾ പറയുന്നു. എങ്ങനെയാണ് അധികാരം ദുർവിനിയോഗം ചെയ്തത് പണം സമ്പാദിച്ചതെന്ന്്് ഈ ഒറ്റ സംഭവം പരിശോധിച്ചാൽ ബോധ്യപ്പെടും.
2018 മാർച്ച് മുതൽ ബി.ജെ.പി പണമാക്കി മാറ്റിയത് 8251 കോടിയുടെ ബോണ്ടാണ്. 2019ൽ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷത്തിൽ മാത്രം ബി.ജെ.പി. 1505 കോടിയുടെ ബോണ്ട് പണമാക്കി മാറ്റി. 2020ൽ ഇത് 74 കോടി മാത്രം. ഉത്തർപ്രദേശ്, ഗുജറാത്ത് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന 2022ലാണ് ബി.ജെ.പി. ഏറ്റവും കൂടുതൽ ബോണ്ട് പണമാക്കിയത്, 1763.54 കോടി.

സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയ്മിങ് ആൻഡ് ഹോട്ടൽ സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് 1368 കോടിരൂപയാണ് തിരഞ്ഞെടുപ്പ് ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരിക്കുന്നത്. പാർട്ടികൾക്ക് സംഭാവന നൽകാനായി 11,671 പേർ വാങ്ങിയ കോടി രൂപ വീതമുള്ള ബോണ്ടുകളിൽ 1368 എണ്ണം സാന്റിയാഗോ മാർട്ടിന്റേതാണ്. അനധികൃത സമ്പാദ്യത്തെക്കുറിച്ചും നികുതി വെട്ടിപ്പും അനേവഷണം പുരോഗമിക്കെയാണ് ബോണ്് രൂപത്തിൽ പണം ബിജെപി അടക്കം രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ിലേക്ക് പണം ഒഴുകിയത്.

584 കോടി. ബിജെപിക്ക്്് സംഭാവന ചെയ്ത ഹൈദരാബാദ് ആസ്ഥാനമായ മേഘാ എൻജിനിയറിങ് രാജ്യത്തെ പ്രധാന അടിസ്ഥാനസൗകര്യവികസനകമ്പനികളുടെ നിർമാണകരാർ നേടിയ കമ്പനിയും അനുബന്ധഗ്രൂപ്പുകളുമാണിത്. മേഘാ എൻജിനിയറിങ് ഗ്രൂപ്പും അനുബന്ധഗ്രൂപ്പുകളും കൂടി ആകെ 1034 കോടി ബോണ്ട് ഫണ്ടിങ് നടത്തിയിട്ടുണ്ട്. 714 കോടി ബി.ജെ.പിക്ക്. 320 കോടി കോൺഗ്രസിനും കിട്ടി.റിലയൻസുമായി ബന്ധം ആരോപിക്കപ്പെടുന്ന ക്വിക്ക് സപ്ലൈ ചെയിൻ 375 കോടി നൽകി രണ്ടാമത്. വേദാന്ത മൈനിങ് 230 കോടിയും ഭാരതി എയർടെൽ 183 കോടിയും ബി.െജ.പിക്ക് നൽകി. വേദാന്ത ഗ്രൂപ്പ് കോൺഗ്രസിന് 125 കോടി നൽകി. റിലയൻസ് ബന്ധം ആരോപിക്കപ്പെടുന്ന ക്വിക്ക് സപ്ലൈ ചെയിൻ ആകെ 410 കോടി ബോണ്ടിൽ 375 ഉം ബി.ജെ.പിക്ക് നൽകി, ശിവസേനയ്ക്ക് 25 കോടിയും എൻ.സി.പിക്ക് 10 കോടിയും നൽകി. ബി.ജെ.പിക്ക് 100 കോടിയിലേറെ സംഭാവന നൽകിയത് 9 കമ്പനികളാണ്. 11 കമ്പനികൾ 50 കോടിക്കു മുകളിൽ സംഭാവന നൽകി. കോൺഗ്രസിന് 100 കോടിക്കു മുകളിൽ സംഭാവന നൽകിയത് മൂന്ന് കമ്പനികൾ. 50 കോടിക്കു മുകളിൽ കൊടുത്തതും മൂന്നു കമ്പനികൾ.

കൊൽക്കത്തയിലെ കെവന്റർ ഗ്രൂപ്പ് ബി.ജെ.പിക്ക് സംഭാവനയായി 320 കോടി നൽകിയത് ഇ.ഡി. അന്വേഷണം നേരിടുമ്പോഴാണ്. സംസ്ഥാനസർക്കാർ ക്രമക്കേടിനു കൂട്ടുനിന്നുവെന്ന് ആരോപണം ഉയർന്നപ്പോഴാണ് ഇ.ഡി. കമ്പനിക്കു നേരെ അന്വേഷണവുമായെത്തിയത്. നാലു കമ്പനികളിലൂടെ 616 കോടിയാണ് ഈ ഗ്രൂപ്പ് പാർട്ടികൾക്ക് ബോണ്ട് നൽകിയത്. അതിൽ കൂടുതലും ബി.ജെ.പിക്ക്. ഇ.ഡി. കേസ് പിന്നാലെ 2020 ലാണ് ബി.ജെ.പിക്ക് 320 കോടി കമ്പനി കൈമാറിയത്.

ഉത്തർപ്രദേശിൽ നിന്നുള്ള ആപ്‌കോ ഇൻഫ്രാടെക് ബി.ജെ.പിക്ക് ബോണ്ടിലൂടെ സംഭാവന നൽകിയ തീയതികൾ ശ്രദ്ധേയമാണ്. ഈ കമ്പനിക്ക് 2019 ഡിസംബറിൽ കശ്മീരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 2716 കോടിയുടെ ടണൽ നിർമാണത്തിന് കരാർ ലഭിച്ചു. കൃത്യം ഒരു മാസത്തിനുള്ളിൽ 2010 ജനുവരി 15ന് ആപ്‌കോ ഇൻഫ്രാടെക് 10 കോടിയുടെ ബോണ്ട് ബി.ജെ.പിക്ക് സംഭാവന ചെയ്തു. 2022ലും 2023ലും ഇതേ കമ്പനി ബി.ജെ.പിക്ക് 10 കോടി വീതം ബോണ്ടിലൂടെ കൈമാറി. ആകെ 30 കോടി ബി.ജെ.പിക്ക്. 2022ൽ 10 കോടി കൈമാറിയതിനു പിന്നാലെ ദേശീയ പാത അതോറിറ്റിയുടെ ഡൽഹിഅമൃത്സർ എക്‌സ്പ്രസ് ഹൈവേയുടെ 1547 കോടിയുടെ നിർമാണ കരാറും ഈ കമ്പനിക്കു കിട്ടി.

ഹൈദരാബാദിലെ നവയുഗ എൻജിനിയറിങ് കമ്പനി 55 കോടിയുടെ ഇലക്ടറൽ ബോണ്ട് ബി.ജെ.പിക്ക് നൽകി. സിൽക്യാര തുരങ്കത്തിൽ 41 തൊഴിലാളികൾ 16 ദിവസം കുടുങ്ങിക്കിടന്നപ്പോൾ വിവാദത്തിലായ അതേ നിർമാണകമ്പനിയാണിത്. മോദി സർക്കാരിന്റെ സമാനമായ പല സ്വപ്നപദ്ധതിയുടെയും നിർമാണക്കരാർ ലഭിച്ചിരിക്കുന്നത് നവയുഗ കമ്പനിക്കാണ്. 2018 നവംബറിൽ ഈ കമ്പനിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടന്നിരുന്നു. ആറു മാസത്തിനുള്ളിൽ 2019 ഏപ്രിലിൽ കമ്പനി 30 കോടിയുടെ ബോണ്ട് വാങ്ങി, ബി.ജെ.പിക്കാണ് മുഴുവൻ പണവും കിട്ടിയതെന്ന് രേഖകൾ തെളിയിക്കുന്നു.

2019 ഏപ്രിലിനു ശേഷം ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ സാൻറിയാഗോ മാർട്ടിന്റെ കമ്പനി ഫ്യൂച്ചർ ഗെയിമിങ് തൃണമൂലിനാണ് ഏറ്റവും കൂടുതൽ പണം നൽകിയത്. 542 കോടി. ഡി.എം.കെയ്്ക്ക് 503 കോടി, ബി.ജെ.പിക്ക് 100 കോടി, കോൺഗ്രസിന് 50 കോടിയും നൽകി.

കോളിളക്കമുണ്ടാക്കിയ സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വെറുതെ വിട്ട പ്രതിയുടെ കമ്പനിയും 20 കോടി രൂപ ബോണ്ട് വഴി സംഭാവന നൽകി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ ശേഷം സി.ബി.ഐ കോടതി വെറുതെ വിട്ട വിമൽ പട്‌നിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ സിമന്റ് കമ്പനിയാണ് 20 കോടി ബോണ്ട് നൽകിയതായി രേഖകൾ തെളിയിക്കുന്നത്.

കൈയഴിച്ച് പണം സംഭാവ നൽകിയ കമ്പനികൾക്കും വ്യക്തികൾക്കും ഒന്നും പണം നഷ്ടപ്പെട്ടില്ല. അഴിമതിയിലൂടെ സമ്പാദിച്ചതിന്റെ ഒരു ചെറുവിഹിതം കേസിൽനിന്നു രക്ഷപ്പെടുന്നതിനു രാഷ്ട്രീയ പാർട്ടികൾക്കു നൽകി. പൊതു മേഖല കരാറിലൂടെ ലഭ്യമായ കോടികളുടെ ഒരു പങ്ക്്് കരാർ അനുവദിച്ചവർക്ക്്് വീതം വച്ചു കൊടുത്തു. ന്ഷ്ടം സംഭവിച്ചത് രാഷ്ട്രത്തിനാണ്. പൊതു സമൂഹത്തിനാണ്.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles