ഹരിയാനയിൽ ബിജെപി മുന്നിൽ, കാശ്മീരിൽ ഇന്ത്യ സഖ്യം ഭരണം ഉറപ്പിച്ചു.
ഹരിയാനയിൽ ആകെയുള്ള 90 സീറ്റിൽ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് 48 സീറ്റിൽ മുന്നിട്ടുനില്ക്കുന്നു. കോൺഗ്രസ് 36 സീറ്റിലാണ് മുന്നിട്ടുനില്ക്കുന്നത്. ഐഎൻഎൽഡി-2 ബി.എസ്.പി -1, മറ്റുള്ളവർ -3 എന്നിങ്ങനെയാണ് ലീഡ് നില. ആദ്യ റൗണ്ടുകളിൽ ലീഡിൽ ബഹുദൂരം മുന്നിലായിരുന്ന കോൺഗ്രസ് പിന്നീട് താഴേക്കു പോവുകയായിരുന്നു.
ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം 5ം സീറ്റുകളിൽ മുന്നിലാണ്.
ഭാരതീയ ജനതാ പാർട്ടി – 29
ജമ്മു & കശ്മീർ നാഷണൽ കോൺഫറൻസ് – 41
ജമ്മു & കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി – 4
ഇന്ത്യൻ നാഷണൽ കോൺഗ്രസ് -6
ജമ്മു & കാശ്മീർ പീപ്പിൾ കോൺഫറൻസ് – JPC- 1
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) – സിപിഐ(എം) 1
ആം ആദ്മി പാർട്ടി – AAAP 1
സ്വതന്ത്രർ – 7 എന്നിങ്ങനെയാണ് ഒടുവിലത്തെ ലീഡ് നില
അതിനിടെ രാഷ്ട്രീയ ഗുസ്തിയിൽ ജുലാന മണ്ഡലത്തിൽ വിനേഷ് ഫോഗട്ടിന് ഉജ്ജ്വല വിജയം. 6140 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ഗുസ്തി താരമായ വിനേഷിന്റ പോരാട്ടും രാജ്യം ഉറ്റുനോക്കിയിരുന്നു.
ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റൻ യോഗേഷിനെയാണ് ഗോദയിൽ വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്. ബിജെപി നേതാവ് ഗുസ്തി താരങ്ങളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സമരരംഗത്തുവന്ന വിനേഷ്, പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കപ്പെട്ടത് രാജ്യത്ത് വലിയ ചർ്ച്ചയായിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പാണ് കോൺഗ്രസിൽ ചേർ്ന്നത്.