Friday, November 1, 2024

Top 5 This Week

Related Posts

ലബനാനിൽ കരതൊട്ട ഇസ്രയേലിന് കനത്ത തിരിച്ചടി ; എട്ട് സൈനികർ കൊല്ലപ്പെട്ടു

മരിച്ചവരിൽ മൂന്നുപേർ കമാന്റർമാരാണ്.ഏഴ് പേരുടെ പരിക്ക് ഗുരുതരമാണ്.

ലബനാനിൽ പത്ത് ദിവസത്തെ തുടർച്ചയായ വ്യോമാക്രമണത്തിനു ശേഷം കരയിലേക്ക് കടന്ന ഇസ്രയേൽ സൈന്യത്തിന് കനത്ത തിരിച്ചടി. ഹിസ്ബുളളയുമായുള്ള യുദ്ധത്തിൽ എട്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു. ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഇസ്രായേലി മെർക്കാവ ടാങ്കുകൾ സംഘം തകർത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു. എന്നാൽ 14 സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി ഉദ്യോസ്ഥരെ ഉ്ദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യ റിപ്പോർട്ട് ചെയ്തു

ലെബനനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഇസ്രായേൽ ശത്രുസൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും് പോരാളികളുടെ ശക്തമായ ചെറുത്തുനിൽപ്പിൽ അവർ പിൻമാറിയന്നും ഹിസ്ബുള്ള മീഡിയ റിലേഷൻസ് ഓഫീസർ മുഹമ്മദ് അഫീഫ് നേരത്തെ ലബനാനിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇസ്രയേൽ മറച്ചുവയ്ക്കുകയാണെന്നും പരാമർശിച്ചു.

മറൂൺ അൽ-റാസ്, അദായിസെ, മെസ്ഗാവ് അതിർത്തിയിലാണ് ഇസ്രയേൽ സൈന്യവും – ഹിസ്ബുള്ളയും കരയിൽ ഏറ്റുമുട്ടിയതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഇസ്രയേൽ സൈനികരെ സുരക്ഷാ ഹെലികോപ്റ്റർ എത്തി ആശുപത്രിയിലേക്ക് മാറ്റുന്ന വീഡിയോയും പുറത്തുവന്നിരുന്നു. തുടക്കത്തിൽ
ബ്ലൂ ലൈൻ എന്നറിയപ്പെടുന്ന ലെബനനും ഇസ്രായേലും തമ്മിലുള്ള അതിർത്തി രേഖ ലംഘിച്ച് 400 മീറ്റർ ഉള്ളിലേക്ക് ഇസ്രയേൽ സൈന്യം കടന്നതായും പിന്നീട് പിൻവാങ്ങിയെന്നും ലബനൻ ആർമിയും വ്യക്തമാക്കിയിരുന്നു.
ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യം തകർക്കാൻ പരിമിതമായ കരയാക്രമണം ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. എന്നാൽ, ഗോലാനി ബ്രിഗേഡ്, 188-ആം കവചിത ബ്രിഗേഡ്, ആറാമത്തെ ഇൻഫൻട്രി ബ്രിഗേഡ് എന്നിവയുൾപ്പെടെ 36-ാം ഡിവിഷനിൽ നിന്ന് കാലാൾപ്പടയും കവചിത സേനയും കൂടിച്ചേർന്ന് കരയിലേക്ക് വൻ യുദ്ധ നീക്കമാണ്
നടത്തിയതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles