Friday, December 27, 2024

Top 5 This Week

Related Posts

ഇസ്രായേലിനെതിരായ വംശഹത്യ കേസിൽ ഈജിപ്ത് കക്ഷി ചേരും

ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള വംശഹത്യ കേസിൽ
ഈജിപ്ത് കക്ഷി ചേരും
ഫലസ്തീൻ പൗരന്മാർക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് നടപടിയെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ഗാസ മുനമ്പിലെ പലസ്തീൻ സിവിലിയന്മാർക്കെതിരായ ഇസ്രായേൽ ആക്രമണം കൂടുതൽ രൂക്ഷമായതും സിവിലിയൻമാരെ നേരിട്ട് ലക്ഷ്യമിടുന്നതും സ്ട്രിപ്പിലെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പലസ്തീൻ ജനതയ്ക്കെതിരായ ആസൂത്രിത നടപടികളുടെയും, ഫലസ്തീനികളെ പലായനം ചെയ്യുന്നതിനു പ്രേരിപ്പിക്കുന്ന തുടർച്ചയായ കുറ്റകൃത്യങ്ങളുടെയും വെളിച്ചത്തിലാണ് നിലപാടെന്നും വിശദീകരിക്കുന്നു.

അധിനിവേശ ശക്തി എന്ന നിലയിലുള്ള തങ്ങളുടെ ബാധ്യതകൾ പാലിക്കാനും ഗാസ മുനമ്പിലെ ഫലസ്തീനികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ മാനുഷികവും ദുരിതാശ്വാസ സഹായവും ലഭ്യമാക്കുന്നതിന് ആവശ്യമായ ഐസിജെ പുറപ്പെടുവിച്ച താൽക്കാലിക നടപടികൾ നടപ്പിലാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയാണെന്ന് ഈജിപ്ത് പറഞ്ഞു.

ഗാസ മുനമ്പിൽ വെടിനിർത്തൽ കരാർ കൈവരിക്കാനും റഫയിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീൻ സിവിലിയൻമാർക്ക് ആവശ്യമായ സംരക്ഷണം നൽകാനും ഉടൻ നടപടിയെടുക്കാൻ യുഎൻ രക്ഷാസമിതിയോടും അന്താരാഷ്ട്ര കക്ഷികളോടും ഈജിപ്ത് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിൽ ഈജിപ്ത് ചേരുന്നതോടെ, ‘ഇസ്രായേലിന് അവിശ്വസനീയമായ നയതന്ത്ര പ്രഹരമാണ്’ എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻ ഡയറക്ടർ അലോൺ ലീൽ പറഞ്ഞതായി അൽ ജസീറ റി്‌പ്പോർട്ട് ചെയ്യുന്നു.
”മിഡിൽ ഈസ്റ്റിലെ ഞങ്ങളുടെ നിലയുടെ ആണിക്കല്ലാണ് ഈജിപ്ത്,” അദ്ദേഹം പറഞ്ഞു. ജോർദാൻ, യുഎഇ, മൊറോക്കോ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഇസ്രായേലിന് ഇന്ന് ഉള്ള ബന്ധങ്ങളെല്ലാം ’40 വർഷം മുമ്പ് ഈജിപ്ത് ചെയ്തതിന്റെ ഫലമാണ്”.
”ഈജിപ്ത് ഇപ്പോൾ ഹേഗിൽ ദക്ഷിണാഫ്രിക്കയൊടൊപ്പം ചേരുമ്പോൾ, ഇത് ഒരു യഥാർത്ഥ നയതന്ത്ര പ്രഹരമാണ്. ഇസ്രായേൽ അത് വളരെ ഗൗരവമായി കാണണം. അലോൺ ലീൽ പറഞ്ഞു.

അതേസമയം, തടവുകാരെ മോചിപ്പിക്കാനുള്ള കരാറിനായി ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. പ്രക്ഷോഭകരെ അറസ്റ്റും പോലീസുമായുളള ഏറ്റുമുട്ടലും തുടരുന്നു.
ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 35,034 പേർ കൊല്ലപ്പെടുകയും 78,755 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles