Monday, January 27, 2025

Top 5 This Week

Related Posts

മലപ്പുറം ആനക്കല്ലിൽ ഭുമിക്കടിയിൽനിന്ന് വലിയ മുഴക്കം ; ആളുകളെ മാറ്റിപാർപ്പിച്ചു

മലപ്പുറം നിലമ്പൂർ ആനക്കല്ലിൽ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കം. ഒരു കിലോമീറ്റർ ചുറ്റളവിലാണ് മുഴക്കം കേട്ടത്. ഭൂമി കുലുക്കംപോലെയാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു, രാത്രി 9.10 ഓടെയാണ് ആദ്യം ശബ്ദം കേട്ടത്. . പരിഭ്രാന്തരായി വീടുകളിൽനിന്ന് ആളുകൾ പുറത്തിറങ്ങി. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് 10. 45 ഓടെ വീണ്ടും സ്‌ഫോടന ശബ്ദവും വിറയലും അനുഭവപ്പെട്ടത്.
സംഭവം അറിഞ്ഞ് ജനപ്രതിനിധികളും, വില്ലേജ് അധികൃതരും, പോലീസും സ്ഥലത്ത് എത്തി. പ്രദേശത്തു നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.

ഇതിനിടെ പ്രദേശത്തിന്റെ മാപ്പ ് ജിയോളജി വകുപ്പ് പരിശോധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിലയിരുത്തി. പാറകൾ കൂട്ടിയിടിച്ച പ്രതിഭാസമാകാം മുഴക്കത്തിനു കാരണമെന്നമാണ് വിലയിരുത്തിയത്. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ചൂണ്ടികാണിച്ചു.

കവളപ്പാറ ദുരന്തത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച മേഖലയിലാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles